Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിസ്​റ്റർ ലൂസിക്ക്​...

സിസ്​റ്റർ ലൂസിക്ക്​ വീണ്ടും സഭയുടെ നോട്ടീസ്​

text_fields
bookmark_border
സിസ്​റ്റർ ലൂസിക്ക്​ വീണ്ടും സഭയുടെ നോട്ടീസ്​
cancel

മാ​ന​ന്ത​വാ​ടി: സി​സ്​​റ്റ​ർ ലൂ​സി ക​ള​പ്പു​ര​യ്ക്ക​ൽ സ​ഭ നി​യ​മ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ലം​ഘി​ച്ചെ​ന്നാ ​രോ​പി​ച്ച് വീ​ണ്ടും കാ​ര​ണം​കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി. ആ​ലു​വ ആ​സ്ഥാ​ന​മാ​യ എ​ഫ്.​സി.​സി കോ​ൺ​ഗ്രേ​ഷ​ൻ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്. സ​ഭ നി​യ​മ​ങ്ങ​ൾ കൂ​ടു​ത​ൽ ലം​ഘി​ച്ചു, മാ​ധ്യ​മ ച​ർ​ച്ച​ക ​ളി​ൽ പ​ങ്കെ​ടു​ത്ത് സ​ഭ​ക്കെ​തി​രെ സം​സാ​രി​ച്ചു, ഔ​ദ്യോ​ഗി​ക വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കാ​തെ സ​മൂ​ഹ​മാ​ധ്യ​മ ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ര​ണ്ടാം ത​വ​ണ​ത്തെ നോ​ട്ടീ​സി​ലു​ള്ള​ത്.

ഫെ​ബ്രു​വ​രി ആ​റി​ന​കം വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ കാ​നോ​ൻ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും നോ​ട്ടീ​സി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി. നേ​​ര​ത്തേ​യു​ള്ള നോ​ട്ടീ​സി​ന് സി​സ്​​റ്റ​ർ മ​റു​പ​ടി ന​ൽ​കി​യി​രു​ന്നി​ല്ല. പ​ക​രം മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്. സ​ഭ​യി​ൽ​നി​ന്ന്​ സി​സ്​​റ്റ​ർ പു​റ​ത്തേ​ക്കാ​ണെ​ന്ന്​ പു​തി​യ ന​ട​പ​ടി​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

രേ​ഖാ​മൂ​ലം വി​ശ​ദീ​ക​ര​ണം ന​ൽ​കും –സി​സ്​​റ്റ​ർ ലൂ​സി
മാ​ന​ന്ത​വാ​ടി: എ​ഫ്.​സി.​സി സു​പ്പീ​രി​യ​ർ ജ​ന​റ​ലി​​​െൻറ ര​ണ്ടാം കാ​ര​ണം​കാ​ണി​ക്ക​ൽ നോ​ട്ടീ​സി​ന് രേ​ഖാ​മൂ​ലം മ​റു​പ​ടി ന​ൽ​കു​മെ​ന്ന് സി​സ്​​റ്റ​ർ ലൂ​സി ക​ള​പ്പു​ര​യ്ക്ക​ൽ.
ഇ​തു​സം​ബ​ന്ധി​ച്ച്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. സ​ഭ​യാ​ണ് തെ​റ്റു​തി​രു​ത്തേ​ണ്ട​ത്.
കാ​ല​ഘ​ട്ട​ത്തി​ന​നു​സ​രി​ച്ച് സ​ഭ നി​യ​മ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്താ​ൻ ത​യാ​റാ​ക​ണം. ജീ​വ​ന് ഭീ​ഷ​ണി​യി​ല്ലാ​ത്ത കാ​ല​ത്തോ​ളം സ​ഭ​യി​ൽ തു​ട​രും. താ​ൻ തെ​റ്റ് ചെ​യ്ത​താ​യി തോ​ന്നു​ന്നി​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

loosy-Showcause

Show-Cause
സിസ്​റ്റർ ലൂസി കളപ്പുരക്ക്​ നൽകിയ നോട്ടീസ്​

ഇതെല്ലാം അനുസരണാ വ്രതം ലംഘിക്കുന്നവയാ​െണന്നും ഫെബ്രുവരി ആറിന് മുമ്പ് വിശദീകരണം നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. പ്രൊവിൻഷ്യൽ ഹൗസിൽ എത്തി വിശദീകരണം നൽകിയില്ലെങ്കിൽ കാനോൻ നിയമപ്രകാരം നടപടി ഉണ്ടാകുമെന്നും നോട്ടീസിൽ പറയുന്നു. മാനന്തവാടി രൂപതയിൽപെട്ട ഫ്രാൻസിസ്കൻ ക്ലാരിസറ്റ് കോൺഗ്രിഗ്രേഷൻ സഭാംഗമാണ് ലൂസി.

നേരത്തെ സിസ്​റ്റർ ലൂസി കളപ്പുരയെ ഇടവക പ്രവർത്തനങ്ങളിൽ നിന്ന് മാറ്റിനിർത്തിയിരുന്നു. സൺഡേ സ്കൂൾ, വിശുദ്ധ കുർബാന നൽകൽ, കെ.സി.വൈ.എം, മിഷൻ ലീഗ് പോലുള്ള സംഘടനകളിലെ പ്രവർത്തനങ്ങൾ എന്നിവയിൽ നിന്ന്​ മാറിനിൽക്കാൻ ഇടവക വികാരി നിർദേശിച്ചതായി മദർ സുപ്പീരിയർ വാക്കാൽ അറിയിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsNun StrikeSister loosySupporter Of Nun StrikeSabha Action
News Summary - Sabha Send Notice to Sister Loosy Kalappurakkal - Kerala news
Next Story