Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകന്യാസ്​ത്രീകളുടെ...

കന്യാസ്​ത്രീകളുടെ സമരത്തെ പിന്തുണച്ച സിസ്​റ്റർ ലൂസി കളപ്പുരക്ക്​ സഭയുടെ വിലക്ക്​

text_fields
bookmark_border
കന്യാസ്​ത്രീകളുടെ സമരത്തെ പിന്തുണച്ച സിസ്​റ്റർ ലൂസി കളപ്പുരക്ക്​ സഭയുടെ വിലക്ക്​
cancel

മാനന്തവാടി: ബിഷപ്​ ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നയിച്ച കന്യാസ്ത്രീകളെ പിന്തുണച്ചതിനും മാധ്യമങ്ങളിൽ പ്രതികരിച്ചതിനും സിസ്​റ്റർക്കെതിരെ നടപടി. കാരക്കാമല എഫ്.സി കോൺവ​​െൻറ്​ അംഗം സിസ്​റ്റർ ലൂസി കളപ്പുരയെയാണ് ഇടവക പ്രവർത്തനങ്ങളിൽനിന്ന് മാറ്റിനിർത്തിയത്. സന്യാസസഭയിൽനിന്ന് പുറത്താക്കുന്നതി​​െൻറ ആദ്യ നടപടിയാണിത്.

മാനന്തവാടി രൂപതയിൽപെട്ട ഫ്രാൻസിസ്കൻ ക്ലാരിസറ്റ് കോൺഗ്രിഗ്രേഷൻ സഭാംഗമാണ് ലൂസി. കഴിഞ്ഞദിവസം ഒരു സ്വകാര്യ ചാനലിൽ ചർച്ചയിൽ പങ്കെടുക്കുകയും എറണാകുളത്തെ കന്യാസ്ത്രീകളുടെ സമരപ്പന്തലിൽ പോകുകയും ചെയ്തിരുന്നു. ദ്വാരക സേക്രഡ്​ ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയും എഴുത്തുകാരിയുമാണ്. സമരപ്പന്തലിൽനിന്ന്​ ഞായറാഴ്ച രാവിലെ മഠത്തിലെത്തിയ സിസ്​റ്ററോട് മദർ സുപ്പീരിയർ ലിസിയാണ് ഇടവക പ്രവർത്തനങ്ങളിൽനിന്ന് ഒഴിവാക്കിയത്​ അറിയിച്ചത്.

സൺഡേ സ്കൂൾ, വിശുദ്ധ കുർബാന നൽകൽ, കെ.സി.വൈ.എം, മിഷൻ ലീഗ് പോലുള്ള സംഘടനകളിലെ പ്രവർത്തനങ്ങൾ എന്നിവയിൽ നിന്ന്​ മാറിനിൽക്കാൻ ഇടവക വികാരി നിർദേശിച്ചതായി മദർ സുപ്പീരിയർ വാക്കാൽ അറിയിക്കുകയായിരുന്നു. പുറത്താക്കലി​​െൻറ ആദ്യ നടപടിയാ​െണന്നും താനിതിൽ ഭയക്കുന്നി​െല്ലന്നും കർത്താവിനു വേണ്ടി സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും ലൂസി മാധ്യമങ്ങളോട് പറഞ്ഞു. ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങൾ വഴി നടക്കുന്ന കുപ്രാചരണങ്ങൾക്കെതിരെ പനമരം പൊലീസിൽ പരാതി നൽകിയതായും അവർ വ്യക്തമാക്കി.

അതേസമയം, സിസ്​റ്റർക്കെതിരെ സഭ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് മാനന്തവാടി ബിഷപ്​ മാർ ജോസ് പൊരുന്നേടം പറഞ്ഞു. ഇടവകയിലെ ഉത്തരവാദിത്തപ്പെട്ടവർ സിസ്​റ്ററുടെ കീഴിൽ കുട്ടികളെ വേദപാഠം ഉൾപ്പെടെ പഠിപ്പിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചിരുന്നു. തുടർന്ന് വികാരിയച്ചൻ മദർ സുപ്പീരിയർ വഴി സിസ്​റ്റർ ചെയ്തിരുന്ന പ്രവർത്തനങ്ങളിൽനിന്ന് മാറിനിൽക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്ന്​ രൂപത വാർത്തക്കുറിപ്പിൽ പറഞ്ഞു.


ചെയ്ത തെറ്റ്​ എന്തെന്ന് വ്യക്തമാക്കണം -സിസ്​റ്റർ
തനിക്കെതിരെ എന്തിനാണ് നടപടിയെടുത്തതെന്ന് അറിയില്ലെന്ന് സിസ്​റ്റർ ലൂസി കളപ്പുര. ചെയ്ത തെറ്റ് എന്തെന്ന് സഭ വ്യക്തമാക്കണം. മദർ സുപ്പീരിയറാണ് ഇടവക പ്രവർത്തനങ്ങളിൽനിന്ന് മാറിനിൽക്കണമെന്ന് അറിയിച്ചതെന്നും സിസ്​റ്റർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsNun StrikeSister loosySupporter Of Nun StrikeSabha Ban
News Summary - Sabha Ban Sister Loosy Kalappurakkal - Kerala news
Next Story