എം.എൽ.എ ശബരിനാഥന് വധു ദിവ്യ എസ് അയ്യർ െഎ.എ.എസ് VIDEO
text_fieldsതിരുവനന്തപുരം: അരുവിക്കര എം.എൽ.എയും അന്തരിച്ച കോൺഗ്രസ് നേതാവ് ജി. കാർത്തികേയെൻറ മകനുമായ കെ.എസ്. ശബരീനാഥൻ വിവാഹിതനാകുന്നു. തിരുവനന്തപുരം സബ് കലക്ടർ ഡോ. ദിവ്യ എസ്. അയ്യരാണ് വധു. ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥനായിരുന്ന ശേഷ അയ്യരുടെയും എസ്.ബി.ടി ഓഫിസർ ഭഗവതി അമ്മാളിെൻറയും മകളാണ് ദിവ്യ.
വിവാഹത്തെക്കുറിച്ച് ശബരിനാഥെൻറ ഫേസ്ബുക് പോസ്റ്റ്
വിവാഹത്തെക്കുറിച്ചുള്ള നിങ്ങളുടെ സ്നേഹം നിറഞ്ഞ ചോദ്യങ്ങൾ കേൾക്കാൻ തുടങ്ങിയിട്ട് നാളേറയായി.ഇന്നത് സന്തോഷത്തോടെ അറിയിക്കുകയാണ്.
സബ് കളക്ടർ Dr.ദിവ്യ.എസ്. അയ്യരെ ഞാൻ പരിചയപ്പെടുന്നത് തിരുവനന്തപുരത്തു വച്ചാണ്. തമ്മിലടുത്തപ്പോൾ ആശയങ്ങളിലും ഇഷ്ടങ്ങളിലും ജീവിത വീക്ഷണത്തിലും സമാനതകളുണ്ടെന്ന് ബോധ്യമായി.
ഇരു കുടുംബങ്ങളുടെയും സ്നേഹാശിസുകളോടെ ദിവ്യ എനിക്ക് കൂട്ടായി എത്തുകയാണ്. എല്ലാവരുടെയും അനുഗ്രഹങ്ങൾ പ്രതീക്ഷിക്കുന്നു...
ബാക്കിയൊക്കെ പിന്നാലെ അറിയിക്കാം,ഒന്നു മിന്നിച്ചേക്കണെ.
ടാറ്റയിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ശബരീനാഥൻ പിതാവിെൻറ മരണത്തെതുടർന്ന് ജോലി രാജിവെച്ചാണ് അരുവിക്കരയിൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും നിയമസഭയിലെത്തുന്നതും. കേരള സർവകലാശാല പരീക്ഷ കൺട്രോളറായി വിരമിച്ച ഡോ. എം.ടി. സുലേഖയാണ് മാതാവ്.
വെല്ലൂർ മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസ് ബിരുദം നേടിയ ശേഷമാണ് ദിവ്യ എസ്. അയ്യർ സിവിൽ സർവിസിലേക്കെത്തുന്നത്. ഗായിക, നര്‍ത്തകി, അഭിനേതാവ്, എഴുത്തുകാരി തുടങ്ങി നിരവധിതലങ്ങളില്‍ ഇവര്‍ കഴിവുതെളിയിച്ചിട്ടുണ്ട്. വിവാഹതീയതി പ്രഖ്യാപിച്ചിട്ടില്ല.
