ബി.ജെ.പിയും സി.പി.എമ്മും വർഗീയത പടർത്താൻ മത്സരിക്കുന്നു –ശബരീനാഥൻ
text_fieldsതിരുവനന്തപുരം: ബി.ജെ.പിയും സി.പി.എമ്മും കേരളത്തിൽ വർഗീയത പടർത്താൻ മത്സരിക്കുകയാണെന്നും ഗാന്ധിജിയുടെ വഴിയിലൂടെ കോൺഗ്രസ് ആശയപോരാട്ടങ്ങൾ നടത്തണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എസ്. ശബരീനാഥൻ എം.എൽ.എ.
'ഹേ റാം, ഗാന്ധി മരിക്കാത്ത ഇന്ത്യ എന്ന പേരിൽ യൂത്ത് കോൺഗ്രസ് നേമം നിയോജക മണ്ഡലം കമ്മിറ്റി തിരുമലയിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് നേമം നിയോജകമണ്ഡലം പ്രസിഡൻറ് വിപിൻലാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി നേമം ഷജീർ, നേമം ബ്ലോക്ക് സെക്രട്ടറിമാരായ പത്മരാജ്, ശ്രീജിത്ത്, മണ്ഡലം പ്രസിഡൻറുമാരായ ഗോപു കരമന, ജമീർ നേമം, സുജിത് തിരുവല്ലം, ഫൈസൽ എന്നിവർ സംസാരിച്ചു.

