Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിയും ദിവ്യയും വിവാഹിതരായി VIDEO

text_fields
bookmark_border
ശബരിയും ദിവ്യയും വിവാഹിതരായി VIDEO
cancel

തിരുവനന്തപുരം: അരുവിക്കര എംഎല്‍എ കെ.എസ് ശബരീനാഥനും തിരുവനന്തപുരം സബ്കലക്ടര്‍ ദിവ്യ എസ്.അയ്യരും വിവാഹിതരായി. തക്കല ശ്രീ കുമാരസ്വാമി ക്ഷേത്രത്തില്‍ വച്ച് നടന്ന ലളിതമായ ചടങ്ങിലാണ് ഇന്ന് രാവിലെ 9.30ക്ക് ശബരിയും ദിവ്യയും വരണമാല്യമണിഞ്ഞത്. രാഷ്ട്രീയ രംഗത്ത് നിന്നും വളരെ കുറച്ചുപേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല വി.ഡി സതീശന്‍. കെസി ജോസഫ്, ആന്‍റോ ആന്‍റണി, എസ് രാജേന്ദ്രന്‍, ടി.പി ശ്രീനിവാസന്‍, ബിജുപ്രഭാകരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഡോ.എം.ടി സുലേഖയുടെയും മുന്‍ നിയമസഭ സ്പീക്കറും കോൺഗ്രസ് നേതാവുമായിരുന്ന ജി.കാര്‍ത്തികേയന്‍റെയും മകനാണ് ശബരീനാഥന്‍. തിരുവനന്തപുരം പാല്‍ക്കുളങ്ങര ശ്രീചക്രയില്‍ പി.എസ് ശേഷഅയ്യരുടെയും ഭഗവതി അമ്മാളിന്‍റെയും മകളാണ് ദിവ്യ. കുറേനാളത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും ഇന്ന് വിവാഹിതരായത്.

തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വെച്ച് ഇന്ന് വൈകുന്നേരം വിവാഹ സല്‍ക്കാരം നടക്കും. ജൂലൈ രണ്ട് ഞായറാഴ്ച വൈകീട്ട് നാലുമണിമുതല്‍ ആര്യനാട് ഓഡിറ്റോറിയത്തില്‍ വെച്ചാണ് അരുവിക്കര നിയോജകമണ്ഡലത്തിലെ വിവാഹ സത്ക്കാരം നടക്കുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sabarinath and divya gets married
Next Story