Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ത്രികാലജ്ഞാനിയാണ്...

'ത്രികാലജ്ഞാനിയാണ് സ്വാമി'; സന്ദീപാനന്ദഗിരിയെ ഐ ഫോൺ വിവാദത്തിൽ ട്രോളി ശബരീനാഥൻ

text_fields
bookmark_border
ത്രികാലജ്ഞാനിയാണ് സ്വാമി; സന്ദീപാനന്ദഗിരിയെ  ഐ ഫോൺ വിവാദത്തിൽ ട്രോളി ശബരീനാഥൻ
cancel

കൊച്ചി: യൂണീടാക്​ എം.ഡി സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ ഐ ഫോൺ കോടിയേരി ബാലകൃഷണന്‍റെ ഭാര്യ വിനോദിനിയുടെ കൈയിലുണ്ടെന്ന വാർത്ത പുറത്ത്​ വന്നതിന്​ പിന്നാലെ സ്വാമി സന്ദീപാനന്ദഗിരിയെ ഫേസ്‌ബുക്കിലൂടെ ട്രോളി യൂത്ത്​ കോൺഗ്രസ്​ സംസ്ഥാന വൈസ്​ പ്രസിഡണ്ട്​ കെ.എസ് ശബരീനാഥൻ എം.എൽ.എ. 'ത്രികാലജ്ഞാനിയാണ് സ്വാമി' എന്ന കുറിപ്പോടെ കഴിഞ്ഞ വർഷം ഒക്‌ടോബർ രണ്ടിന് സന്ദീപാനന്ദഗിരി കുറിച്ച പോസ്‌റ്റിന്‍റെ​ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്‌തിരിക്കുകയാണ് ശബരിനാഥൻ.

''നമ്മൾ ജീവിക്കുന്നത് ശാസ്‌ത്ര സാങ്കേതികവിദ്യ വികാസം പ്രാപിച്ച കാലത്താണെന്ന് മറക്കരുതെന്നും ഐ ഫോൺ ബില്ലിലെ ബാച്ച്​ നമ്പരിലൂടെ ഫോൺ ഇപ്പോൾ എവിടെയാണെന്നറിയാൻ നിമിഷാർഥങ്ങൾ മതി. ജാഗ്രതൈ..'' എന്നായിരുന്നു സ്വാമി സന്ദീപാനന്ദഗിരിയുടെ പോസ്‌റ്റ്.



നേരത്തെ മറ്റ് ഫോണുകൾ വാങ്ങിയത് ആരെല്ലാമെന്ന് മനസിലാക്കിയെങ്കിലും വിലകൂടിയ ഫോൺ വാങ്ങിയത് ആരെന്ന് കണ്ടെത്താനായിരുന്നില്ല. കസ്‌റ്റംസ് നടത്തിയ അന്വേഷണത്തിലാണ്​ വിനോദിനിയാണ് ഫോൺ ഉപയോഗിച്ചതെന്ന്​ കണ്ടെത്തിയത്​. ഫോൺ എങ്ങനെ വിനോദിനിക്ക് ലഭിച്ചു എന്നതും അന്വേഷിക്കുന്നുണ്ട്. ഐ.എം.ഇ.ഐ നമ്പർ കേന്ദ്രീകരിച്ച്​ നടത്തിയ പരിശോധനയിലാണ് ഫോൺ ഉപയോഗിക്കുന്നയാളെ കണ്ടെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trollsSwami Sandeepananda Girik S Sabarinadhan
News Summary - Sabarinadhan trolls against Swami Sandeepananda Giri
Next Story