Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ​ബ​രി​മ​ല യു​വ​തി...

ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​ത്തി​ല്‍ സ​ര്‍ക്കാ​ര്‍ നി​ല​പാ​ട് തി​രു​ത്തു​മെ​ന്ന്​ പ്രതീക്ഷ -എൻ.എസ്​.എസ്​; വെള്ളാപ്പള്ളിയും സർക്കാരിനെതിര്​

text_fields
bookmark_border
ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​ത്തി​ല്‍ സ​ര്‍ക്കാ​ര്‍ നി​ല​പാ​ട് തി​രു​ത്തു​മെ​ന്ന്​ പ്രതീക്ഷ -എൻ.എസ്​.എസ്​; വെള്ളാപ്പള്ളിയും സർക്കാരിനെതിര്​
cancel

കോ​ട്ട​യം: ശ​ബ​രി​മ​ല​യി​ലെ യു​വ​തി പ്ര​വേ​ശ​ന​ത്തി​ല്‍ സ​ര്‍ക്കാ​ര്‍ നി​ല​പാ​ട് തി​രു​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് എ​ന്‍.​എ​സ്‌.​എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍. വി​ശ്വാ​സി​ക​ൾ അ​താ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും സ​ര്‍ക്കാ​ര്‍ എ​ന്ത് നി​ല​പാ​ട് എ​ടു​ക്കു​മെ​ന്ന് പ​റ​യാ​ന്‍ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​വ​തി പ്ര​വേ​ശ​ന കേ​സി​ൽ രാ​ഷ്ട്രീ​യ പാ​ര്‍ട്ടി​ക​ള്‍ ആ​രും ഇ​ട​പെ​ട്ടി​ട്ടി​ല്ല. എ​ന്‍.​എ​സ്‌.​എ​സ്. മാ​ത്ര​മാ​ണ് ക​ക്ഷി. ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ല്‍ ന​മു​ക്ക് അ​ഭി​പ്രാ​യം പ​റ​യാ​ന്‍ ക​ഴി​യി​ല്ല. കു​റ്റം ചെ​യ്താ​ല്‍ ക​ണ്ടു​പി​ടി​ക്ക​ണം. സ​ര്‍ക്കാ​ര്‍ ത​ല​ത്തി​ല്‍ അ​തി​ന് സം​വി​ധാ​നം ഉ​ണ്ട്. ദേ​വ​സ്വം ബോ​ര്‍ഡ് അ​നാ​വ​ശ്യ​മാ​യി പ​ണം ചെ​ല​വാ​ക്കി​യോ എ​ന്ന് തെ​ളി​യ​ണം. എ​ല്ലാ​ത്തി​നും സു​താ​ര്യ​ത ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വെള്ളാപ്പള്ളിയും സർക്കാരിനെതിര്​

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രി​നൊ​പ്പം നി​ല​യു​റ​പ്പി​ക്കു​ക​യും ന​വോ​ത്ഥാ​ന സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ സ്ഥാ​നം അ​ല​ങ്ക​രി​ക്കു​ക​യും ചെ​യ്യു​മ്പോ​ഴും ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ മ​റു​ചേ​രി​യി​ൽ. വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കാ​നും വെ​ള്ളാ​പ്പ​ള്ളി മ​ടി​ച്ച​ട്ടി​ല്ല. ശ​ബ​രി​മ​ല​യി​ലെ യു​വ​തി പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച സം​ഘ​ർ​ഷ​കാ​ലം വി​ശ്വാ​സി​ക​ളു​ടെ മ​ന​സ്സി​ൽ ഏ​ൽ​പ്പി​ച്ച മു​റി​വി​ന്റെ നീ​റ്റ​ൽ അ​ത്ര പെ​ട്ടെ​ന്ന് മാ​റി​ല്ലെ​ന്ന് എ​സ്.​എ​ൻ.​ഡി.​പി യോ​ഗം മു​ഖ​പ​ത്ര​മാ​യ ‘യോ​ഗ​നാ​ദം’ ദ്വൈ ​വാ​രി​ക​യു​ടെ മു​ഖ​പ്ര​സം​ഗ​ത്തി​ൽ വെ​ള്ളാ​പ്പ​ള്ളി ആ​രോ​പി​ച്ച​ത്​ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക്​ മു​ൻ​പാ​ണ്.

അ​യ്യ​പ്പ വി​ശ്വാ​സി​ക​ളാ​യ യു​വ​തി​ക​ൾ ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​കി​ല്ലെ​ന്ന് ത​ന്നെ​യാ​ണ് അ​ന്നും ഇ​ന്നും എ​സ്.​എ​ൻ.​ഡി.​പി യോ​ഗ​ത്തി​ന്റെ നി​ല​പാ​ട്. പ​ഴ​യ നി​ല​പാ​ട് ഇ​പ്പോ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​റി​നോ പാ​ർ​ട്ടി​ക്കോ ഇ​ല്ലെ​ന്നാ​ണ് അ​വ​രു​ടെ സ​മീ​പ​ന​ങ്ങ​ളി​ലൂ​ടെ മ​ന​സ്സി​ലാ​കു​ന്ന​തെ​ന്നും സെ​പ്​​റ്റം​ബ​റി​ലെ മു​ഖ​പ്ര​സം​ഗ​ത്തി​ൽ വെ​ള്ളാ​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NSSSabarimalaVellappally Natesan
News Summary - Sabarimala women's entry; NSS and Vellappally against government
Next Story