ശബരിമല യുവതി പ്രവേശനം: സർക്കാർ നിലപാട് മാറ്റരുത്- കെ.പി.എം.എസ്
text_fieldsഇടുക്കി: ശബരിമല യുവതിപ്രവേശനത്തിൽ സർക്കാർ നിലപാട് മാറ്റരുതെന്ന് കെ.പി.എം.എസ്. ഇതെല്ലാം വോട്ടിന്‍റെയും സീറ്റിന്‍റെയും പ്രശ്നമാണ്. യുവതി പ്രവേശനമുണ്ടായപ്പോൾ പരിഹാര ക്രിയകൾ ചെയ്തു. ശുദ്ധികലശം നടത്താൻ നിർദേശിച്ചത് തന്ത്രിയാണ്. ഇന്ന് പൗരോഹിത്യത്തിൻ്റെ നേതൃത്വത്തിൽ ആചാര ലംഘനം നടന്നു. നാമജപ പ്രതിഷേധമില്ല, പരിഹാരക്രിയകളില്ല. തന്ത്രിക്ക് കവചമൊരുക്കുന്നവർ നവോത്ഥാന കാലഘട്ടത്തെ മറക്കുകയാണെന്നും കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു
കെ.പി.എം.എസ് ചാത്തന്നൂര്‍ യൂണിയന്റെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
രാഷ്ട്രീയ പാർട്ടികൾ സർക്കാരിനെ പ്രകോപിപ്പിക്കുകയാണ് ചെയ്യുന്നത്. ആചാരങ്ങൾക്ക് മാറ്റമുണ്ടാകണം. ശബരിമല യുവതി പ്രവേശന വിഷയത്തിൽ സർക്കാരിന് യെസ് എന്നോ നോ എന്നോ പറയാനാകാത്ത അവസ്ഥയാണെന്നും കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു.
സ്ത്രീപുരുഷ സമത്വവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പരിശ്രമത്തില്‍ നിന്നും പുരോഗമന ആശയങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറരുത്. സര്‍ക്കാര്‍ സമ്മര്‍ദത്തിലാണ്. ചോദ്യങ്ങളില്‍ ഉത്തരം പറയാന്‍ കഴിയുന്നില്ല. അത് വോട്ടിന്റെയും സീറ്റിന്റെയും പ്രശ്‌നമാണെന്നും ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, തങ്ങളെ സംബന്ധിച്ച് ഇത് അധികാരത്തിന്റെ പ്രശ്‌നമല്ല, സാമൂഹിക പരിഷ്‌കരണത്തിന്റെ പ്രശ്‌നമാണെന്നും പുന്നല ശ്രീകുമാര്‍ വ്യക്തമാക്കി.
ജാതി സെൻസസ് എത്രയും വേഗം നടപ്പിലാക്കണമെന്നും കെ.പി.എം.എസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

