Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല യുവതീപ്രവേശനം: ...

ശബരിമല യുവതീപ്രവേശനം: ഗുരുതരമല്ലാത്ത കേസുകൾ പിൻവലിക്കാനൊരുങ്ങി സർക്കാർ

text_fields
bookmark_border
ശബരിമല യുവതീപ്രവേശനം:  ഗുരുതരമല്ലാത്ത കേസുകൾ   പിൻവലിക്കാനൊരുങ്ങി സർക്കാർ
cancel

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ജി​സ്റ്റ​ർ ചെ​യ്ത ഗു​രു​ത​ര​മ​ല്ലാ​ത്ത കേ​സു​ക​ളെ​ല്ലാം പി​ൻ​വ​ലി​ക്കാ​നൊ​രു​ങ്ങി സ​ർ​ക്കാ​ർ. ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത്​ ഇ​തി​ന് നീ​ക്കം ആ​രം​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​ത്ത​ര​ത്തി​ൽ പി​ൻ​വ​ലി​ക്കാ​ത്ത ഗു​രു​ത​ര ക്രി​മി​ന​ൽ സ്വ​ഭാ​വ​മു​ള്ള​വ ഒ​ഴി​കെ മ​റ്റു കേ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​നാ​ണ്​ യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഈ ​വി​ഷ​യം മ​ന്ത്രി​സ​ഭ യോ​ഗം ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ലെ​ന്നും പ​രി​ശോ​ധി​ച്ച്, പി​ൻ​വ​ലി​ക്കാ​നാ​കു​ന്ന കേ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​നാ​ണ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ്​ ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ലെ ആ​ചാ​ര​ങ്ങ​ൾ​ക്ക്​ വി​രു​ദ്ധ​മാ​യി യു​വ​തീ​പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​രു​തെ​ന്ന നി​ല​പാ​ടും സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ സ്വീ​ക​രി​ക്കു​മെ​ന്നാ​ണ്​ വി​വ​രം. ഈ ​വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി​യി​ൽ എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ലം പി​ൻ​വ​ലി​ച്ച്​ വ്യ​ക്​​ത​ത വ​രു​ത്തു​ന്ന പു​തി​യ സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​കാ​നാ​കു​മോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് വി​വ​ര​മു​ണ്ട്.

ശ​ബ​രി​മ​ല പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ പേ​രി​ൽ സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ 29,119 പേ​ർ​ക്കെ​തി​രെ 2,624 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യാ​ണ് മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ച​ത്. അ​തി​ൽ ഗു​രു​ത​ര​മ​ല്ലാ​ത്ത 1,047 കേ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, പ​ല കേ​സു​ക​ളും കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​യു​ടെ ത​ൽ​സ്ഥി​തി പ​രി​ശോ​ധി​ച്ച്, ക്രി​മി​ന​ൽ സ്വ​ഭാ​വ​മി​ല്ലാ​ത്ത​വ പ​ര​മാ​വ​ധി പി​ൻ​വ​ലി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ നീ​ക്കം.

ശ​ബ​രി​മ​ല​യി​ൽ പ്രാ​യ​ഭേ​ദ​മ​ന്യേ എ​ല്ലാം സ്ത്രീ​ക​ൾ​ക്കും പ്ര​വേ​ശി​ക്കാ​മെ​ന്ന 2018 സെ​പ്റ്റം​ബ​റി​ലെ സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ൻ എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​ർ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​ത്. എ​ന്നാ​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്രി​മി​ന​ൽ കേ​സു​ക​ൾ കോ​ട​തി​യാ​ണ്​ തീ​ർ​പ്പാ​ക്കേ​ണ്ട​ത്. മ​റ്റു​ള്ള​വ ആ​ഭ്യ​ന്ത​ര വ​കു​പ്പ് പ​രി​ശോ​ധി​ച്ച്​ സ​ർ​ക്കാ​റി​ന്​ ശി​പാ​ർ​ശ ന​ൽ​കും. സി​വി​ൽ ആ​ൻ​ഡ് ക്രി​മി​ന​ൽ ജ​സ്റ്റി​സ് വി​ഷ​യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധി​കാ​ര പ​രി​ധി​യി​ലാ​ണ്. അ​ദ്ദേ​ഹം കൂ​ടി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​കും അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala wome entryUDFldf govt
News Summary - Sabarimala women's entry: Government set to withdraw non-serious cases
Next Story