ശബരിമല സ്ത്രീ പ്രവേശനം: ഒമ്പതംഗ ഭരണഘടനാ ബെഞ്ച് പരിഗണനയിലെന്ന് ചീഫ് ജസ്റ്റിസ്
text_fieldsന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയമടക്കം മതസ്വാതന്ത്ര്യവും സ്ത്രീകള്‍ക്കെതിരായ വിവേചനവും പരിശോധിക്കുന്നതിന് ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപവത്കരിക്കുന്നത് പരിഗണനയിലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്.
നിരവധി സുപ്രധാന ഭരണഘടനാ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്ന തീര്‍പ്പുകല്‍പ്പിക്കാത്ത ഹരജികള്‍ കൈകാര്യം ചെയ്യുന്നതിനായി കഴിയുന്നത്ര ഭരണഘടനാ ബെഞ്ചുകള്‍ സ്ഥാപിക്കുക എന്നതാണ് തന്റെ മുന്‍ഗണനയെന്നും ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ ചീഫ് ജസ്റ്റിസ് പറഞ്ഞു.
കോടതികള്‍ ആശുപത്രികളിലെ അത്യാസന്ന വാര്‍ഡുകള്‍ പോലെ പ്രവര്‍ത്തിക്കണം. പദവി നോക്കാതെ ഏതൊരു പൗരനും ഏത് അര്‍ധരാത്രിയും നീതിതേടി സുപ്രീംകോടതിയെ സമീപിക്കാവുന്നതാണെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

