ശബരിമല യുവതി പ്രവേശനം; വിധി അടുത്തമാസമുണ്ടാകുമെന്ന് സൂചന
text_fieldsശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹരജിയിൽ വിധി അടുത്തമാസം ഉണ്ടാകും. വിശാല ബെഞ്ചിന്‍റെ അംഗമായ ജസ്റ്റിസ് ബി.വി നാഗരത്നയാണ് ഇക്കാര്യം അറിയിച്ചത്. ക്നാനായ കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ഇതു സംബന്ധിച്ച സൂചന നൽകിയത്. ക്രിസ്തുമസ് അവധിക്കു മുമ്പ് കേസിൽ വിധി പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് വ്യക്തമാക്കിയത്.
എന്നാൽ, ശബരിമലയിൽ ട്രാൻസ്ജെന്‍ററുകൾക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ട്രാൻസ്ജെന്‍ററായ അനുശ്രീ സമർപ്പിച്ച പരജി കോടതി തള്ളിയിട്ടുണ്ട്. ഈ വർഷം താനടക്കം 15 പേർക്ക് പ്രവേശനം നിഷേധിച്ചതായി ഇവർ ഹരജിയിൽ പറഞ്ഞിരുന്നു. തടസ്സമില്ലാതെ ദർശനം അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഇത് എങ്ങനെ പൊതുതാൽപര്യ ഹരജിയാകുമെന്ന് കോടതി ചോദിച്ചു. വ്യക്തിപരമായി ബാധിച്ചു എന്ന വാദം ഉള്ളതിനാൽ ഇത് പൊതുതാൽപര്യ ഹരജിയല്ലാതാകുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

