ശബരിമലയിൽ യുവതികൾ ദർശനം നടത്തി; െപാലീസും ദേവസ്വം ബോർഡും വെട്ടിലായി
text_fieldsപത്തനംതിട്ട: ശബരിമലയിൽ വിഷു ഉത്സവകാലത്ത് യുവതികൾ പ്രവേശിച്ച സംഭവം വിവാദമായി. യുവതികൾ സന്നിധാനത്ത് ദർശനം നടത്തുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദേവസ്വം അധികാരികൾ വെട്ടിലായി. ചിത്രത്തിൽ കാണുന്നത് ശബരിമല സോപാനം ആണെന്നും യുവതികളാണ് ദർശനം നടത്തുന്നവർ എന്നും െപാലീസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ തെളിയുന്നു.
എന്നാൽ, സ്ത്രീകൾക്ക് അമ്പതിൽ കുടുതൽ പ്രായമുണ്ടെന്ന വാദവും െപാലീസ് ഉയർത്തുന്നുണ്ട്. സംഭവസമയത്ത് അവിടെ ഉണ്ടായിരുന്നവർ ഇത് അംഗീകരിക്കുന്നില്ല. ഇവർ സന്നിധാനത്ത് നിൽക്കുന്നതുകണ്ട ചിലർ അപ്പോൾത്തന്നെ സന്നിധാനം െപാലീസിൽ വിവരം അറിയിച്ചിരുന്നു. സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനുള്ളിൽ ഭിന്നത ഉണ്ടായതായാണ് സൂചന.
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ചിത്രം പ്രചരിപ്പിച്ചതെന്നാണ് ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണെൻറ പ്രതികരണം. അന്വേഷിക്കുമെന്ന് ബോർഡ് അംഗം കെ. രാഘവൻ പ്രതികരിച്ചു. അതേസമയം, ഈ സ്ത്രീകൾ ശബരിമലയിലെ വിവിധ ചടങ്ങുകളിൽ പങ്കെടുക്കുന്നതിെൻറ കൂടുതൽ തെളിവുകളും ചിത്രങ്ങളും പുറത്തായി. കഴിഞ്ഞ 10-ന് വൈകീട്ട് സന്നിധാനത്ത് നടന്ന പടിപൂജയിൽ ഇവർ പങ്കെടുക്കുന്ന ചിത്രമാണ് പുറത്തായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
