ശബരിമല: എന്താവും വിധി?; ആശങ്കയിൽ പാർട്ടികളും സംഘടനകളും
text_fieldsപത്തനംതിട്ട: ശബരിമല പുനഃപരിശോധന ഹരജികളിൽ സുപ്രീംകോടതി വിധി എന്താവും എന്നതിൽ രാഷ്ട്രീയ പാർട്ടികളടക്കം എല ്ലാവർക്കും ആശങ്ക. യുവതിപ്രവേശനത്തെ എതിർത്തവരും അനുകൂലിച്ചവരും വിധിക്കായി കാതോർക്കുന്നു. വിശ്വാസ സംരക്ഷണവ ും ഭരണഘടനപരമായ ലിംഗസമത്വ സംരക്ഷണവും ഒരുപോലെ പരിരക്ഷിക്കപ്പെടുമോ എന്ന ആകാംക്ഷയും ഒരുകൂട്ടർ ഉയർത്തുന്നു.
പ്രായഭേദമില്ലാതെ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനത്തിന് വഴിതുറന്ന് സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങ ൾ ഏകസിവിൽകോഡിന് ആക്കം പകരുമെന്ന് നിയമവിദഗ്ധർ അഭിപ്രായെപ്പട്ടിരുന്നു. കോടതി പിന്നോട്ടുപോയാൽ ഏകസിവിൽ കോഡിനെ എതിർക്കുന്നവർക്കും ആശ്വാസമാകും. യുവതിപ്രവേശന വിരുദ്ധസമരം നവോത്ഥാനവാദികളും വിശ്വാസ സംരക്ഷകരും തമ്മ ിലെ ഏറ്റുമുട്ടലെന്ന നിലയിലായതോടെ ഇരുഭാഗത്തും നിലയുറപ്പിച്ചവർക്ക് മടങ്ങിപ്പോകൽ അഭിമാന പ്രശ്നവുമായിട്ട ുണ്ട്.
യുവതിപ്രവേശനം രണ്ടാം നവോത്ഥാനമെന്നാണ് ഇടതുപക്ഷം വിശേഷിപ്പിച്ചത്. ഇതിൽ എന്ത് നവോത്ഥാനം എന്ന ചോദ്യമുയർത്തിയത് ശബരിമല വിഷയത ്തിൽ എൽ.ഡി.എഫിനെ നിശിതമായി വിമർശിക്കുന്ന എൻ.എസ്.എസാണ്. യുവതിപ്രവേശന ഉത്തരവ് കോടതി തിരുത്തിയാൽ തങ്ങളുടെ നിലപാടാണ് ശരിയെന്ന് വരുമെന്ന് എൻ.എസ്.എസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
കേസ് ഏഴംഗ െബഞ്ചിലേക്ക് വിടാനാണ് കോടതി തീരുമാനിക്കുന്നതെങ്കിൽ ഇരുകൂട്ടർക്കും താൽക്കാലിക ആശ്വാസമാകും. യുവതിപ്രവേശനം ശരിെവച്ചാൽ നേരത്തേ സമരം ചെയ്തവർക്ക് അേത നിലപാട് തുടരാനാവാതെവരും. മൗലികാവകാശ ലംഘനമെന്ന മുൻവിധിയിലെ പരാമർശം നിലനിൽക്കുന്നതിനാൽ വിധിക്കെതിരായ നിയമനിർമാണവും പ്രതിസന്ധിയിലാകും. വാദങ്ങൾ പൊള്ളയായിരുന്നുവെന്നും ക്ഷേത്രം കലാപഭൂമിയാക്കിയത് രാഷ്ട്രീയ നേട്ടത്തിനായിരുന്നുവെന്നുമുള്ള ആരോപണത്തിന് ബി.ജെ.പിയും സംഘ്പരിവാർ സംഘടനകളും മറുപടി പറയേണ്ടിവരും.
കോടതി വിധി എന്തായാലും നടപ്പാക്കുമെന്നാണ് സർക്കാർ നിലപാടെന്നും അതിനാൽ യുവതിപ്രവേശനം തടയുന്ന വിധിയുണ്ടായാൽ സർക്കാറിന് തിരിച്ചടിയാകില്ലെന്നും വ്യാഖ്യാനമുണ്ട്. മതസംഹിതകളും ആചാരങ്ങളും ഭരണഘടനക്ക് വിധേയമായിരിക്കണമെന്നു പറഞ്ഞാണ് സുപ്രീംകോടതി യുവതിപ്രവേശനം അനുവദിച്ചത്. ഇൗ വിധി പിന്തുടർന്നാൽ ഇഷ്ടപ്പെട്ട മതത്തിൽ വിശ്വസിക്കുന്നതിനും അതനുസരിച്ച് ജീവിക്കുന്നതിനും ആചാരങ്ങൾ പിന്തുടരുന്നതിനും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ഹനിക്കപ്പെടാൻ ഇടയാകുമെന്നതിനാലാണ് ഏകസിവിൽകോഡിന് ആക്കംപകരുന്നതാണ് സുപ്രീംകോടതി വിധിയെന്ന് വിലയിരുത്തെപ്പടാൻ ഇടയാക്കിയത്.
ആകാംക്ഷയിൽ സന്നിധാനം
പത്തനംതിട്ട: തീർഥാടനം തുടങ്ങാൻ ദിവസങ്ങൾ ശേഷിെക്ക യുവതി പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധിയിൽ ആകാംക്ഷയോടെ ശബരിമല. വിധിവന്ന് ഒന്നര വർഷമായെങ്കിലും സാർവത്രിക യുവതി പ്രവേശനം സാധ്യമായിട്ടില്ല. കഴിഞ്ഞ വർഷം സെപ്റ്റംബർ 28ന് സുപ്രീംകോടതി വിധിവന്ന ശേഷം മാർച്ചുവരെ നട തുറന്നപ്പോഴെല്ലാം സംഘർഷാവസ്ഥയിലായിരുന്നു ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള പ്രദേശം. ലോക്സഭ തെരെഞ്ഞടുപ്പിനു കളമൊരുങ്ങിയതോടെ വിഷു ഉത്സവകാലം മുതലാണ് സന്നിധാനം ശാന്തമായത്. അതോടെ യുവതികളുടെ വരവും നിലച്ചു.
വിധിവന്നു നാലാം നാൾ യുവതി പ്രവേശനത്തിനെതിരെ പന്തളം കൊട്ടാരത്തിെൻറ നേതൃത്വത്തിൽ പന്തളത്ത് നടന്ന നാമജപഘോഷയാത്രയിൽ വൻ ജനാവലിയാണ് പങ്കെടുത്തത്. അതുവരെ മിക്ക രാഷ്ട്രീയ പാർട്ടികളും വിധിയെ സ്വാഗതം ചെയ്യുന്ന നിലപാടാണ് എടുത്തത്. ജനവികാരം വ്യക്തമായതോടെ ആർ.എസ്.എസ് അടക്കം മലക്കം മറിഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അനുരഞ്ജന ചർച്ച നടെന്നങ്കിലും ഒന്നും ഫലം കണ്ടില്ല. രാഷ്ട്രീയം കലർന്നതോടെ ക്ഷേത്രത്തിെൻറ പരിപാവനത തല്ലിക്കെടുത്തുംവിധം സംഘ്പരിവാർ സംഘടനകളുടെ അഴിഞ്ഞാട്ടമാണു നടന്നത്. ഇതുവഴി ബി.ജെ.പി രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടെങ്കിലും അതുനേടാനായിെല്ലന്ന് തെരെഞ്ഞടുപ്പിൽ തെളിഞ്ഞു.
വിധിവന്ന ശേഷം 2018 ഒക്ടോബർ 17ന് തുലാമാസ പൂജകൾക്കായാണ് ആദ്യമായി നട തുറന്നത്. യുവതികളെത്തിയാൽ ദർശനത്തിനു സൗകര്യമൊരുക്കാൻ വൻ സന്നാഹവുമായി പൊലീസും തയാറായി. ഇതോടെ ശബരിമല പ്രദേശമാകെ സംഘർഷാവസ്ഥയിലാകുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. ജനുവരി 14ന് മകരവിളക്ക് ദിവസംവരെ നിരോധനാജ്ഞ തുടർന്നു.
നട തുറന്നപ്പോഴെല്ലാം വൻ സംഘർഷമാണ് അരങ്ങേറിയത്. 51 യുവതികളെ പ്രവേശിപ്പിെച്ചന്ന് സർക്കാർ അവകാശപ്പെെട്ടങ്കിലും മൂന്നുപേർ പ്രവേശിച്ചതിനേ ചെറിയ തെളിവുകളെങ്കിലുമുള്ളൂ. 2019 ജനുവരി രണ്ടിന് പെരിന്തൽമണ്ണ സ്വദേശിയായ കനകദുർഗ, കൊയിലാണ്ടി സ്വദേശിയായ ബിന്ദു എന്നിവർ ദർശനം നടത്തിയതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ജനുവരി എട്ടിന് വേഷംമാറി ശബരിമല ദർശനം നടത്തിയെന്ന വാദവുമായി കൊല്ലം ചാത്തന്നൂർ സ്വദേശി മഞ്ജുവും രംഗെത്തത്തി.
2012ലേറെ കേസുകൾ
പത്തനംതിട്ട: ശബരിമല യുവതി പ്രവേശന വിധിയെത്തുടർന്ന് സംസ്ഥാനത്തെ സംഘർഷങ്ങളുമായി ബന്ധെപ്പട്ട് ഉണ്ടായത് 2012ലേറെ കേസുകൾ. ബി.ജെ.പി സംസ്ഥാന ജനറല് സെക്രട്ടറി കെ. സുരേന്ദ്രന് അടക്കം രണ്ടായിരത്തിലേറെ ആളുകൾ അറസ്റ്റിലായി. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല അടക്കം 67,094 പേർക്കെതിരെ പൊലീസിനു കേസെടുക്കേണ്ടി വന്നു. പന്തളത്ത് സംഘർഷത്തിനിടെ ഒരാൾ കേല്ലറുകൊണ്ട് മരിച്ചു. സംസ്ഥാനത്താകെയും പ്രാദേശികമായും നിരവധി ഹർത്താലുകളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
