Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമലയിൽ പോകും,...

ശബരിമലയിൽ പോകും, തീരുമാനം മാറ്റില്ല ​-രേഷ്​മ

text_fields
bookmark_border
ശബരിമലയിൽ പോകും, തീരുമാനം മാറ്റില്ല ​-രേഷ്​മ
cancel

പാപ്പിനിശ്ശേരി: ശബരിമലയിൽ പോകാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന്​ കണ്ണപുരം അയ്യാത്തെ സ്വദേശിയായ രേഷ്മ. മല ചവിട്ടുമെന്ന തീരുമാനം ഫേസ്ബുക്കിൽ പോസ്​റ്റ്​ ചെയ്​തതോടെ നിരവധിപേർ അനുകൂലമായും പ്രതികൂലമായും പ്രതികരിച്ചിരുന്നു. ഇതോടെ എന്തുവില കൊടുത്തും ശബരിമലയിൽ പ്രവേശിക്കുമെന്ന തീരുമാനത്തിലാണ്​ രേഷ്​മ. സഹായത്തിന് ഭര്‍ത്താവും മകളും ഒപ്പമുണ്ടാകുമെന്നും അവർ പറഞ്ഞു.

41 ദിവസത്തെ വ്രതമെടുത്താണ്​ രേഷ്മ മല ചവിട്ടാനൊരുങ്ങുന്നത്​. സമീപവാസികളായ വേറെയും സ്​ത്രീകൾ ഒപ്പമുണ്ടാകുമെന്നാണ്​ സൂചന. എന്നാൽ, അവർ ഇക്കാര്യം പരസ്യമായി വെളിപ്പെടുത്തിയിട്ടില്ല. താമസിയാതെ അവരും രംഗത്തു വരുമെന്ന്​ രേഷ്​മയുടെ ഭർത്താവ് നിശാന്ത് ബാബു പറഞ്ഞു.

സൈബർ ആക്രമണം നടത്തുന്നവർക്കെതിരെ കണ്ണൂർ ​െപാലീസ് മേധാവിക്ക്​ പരാതി നൽകിയിട്ടുണ്ടെന്നും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entryreshmamalayalam newsNishanth Babu
News Summary - Sabarimala Women Entry Reshma Nishanth Babu -Kerala News
Next Story