മതവികാരം വ്രണപ്പെടുത്തൽ: രഹ്ന ഫാത്തിമക്കെതിരെ കേസ്
text_fieldsപത്തനംതിട്ട: സോഷ്യൽ മീഡിയ വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ ഇട്ട ആക്ടിവിസ്റ്റും എറണാകുളം സ്വദേശിയുമായ രഹ്ന ഫാത്തിമക്കെതിരെ കേസ്. പത്തനംതിട്ട പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ബി.ജെ.പി നേതാവ് ആർ. രാധാകൃഷ്ണമേനോൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ ദിവസം പൊലീസിന്‍റെ കനത്ത സുരക്ഷയിൽ ആന്ധ്രയിൽ നിന്നുള്ള യുവതിക്കൊപ്പം ശബരിമല സന്നിധാനത്തിന് അടുത്തുള്ള നടപ്പന്തൽ വരെ രഹ്ന എത്തിയിരുന്നു. തുടർന്ന് അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് മടങ്ങുകയായിരുന്നു.
വിശ്വാസത്തിന് എന്ത് നിർവചനമാണ് പ്രതിഷേധക്കാർ നൽകുന്നതെന്ന് ശബരിമല ദർശനം നടത്താൻ ശ്രമിച്ച രഹ്ന ഫാത്തിമ ചോദിച്ചിരുന്നു. വിശ്വാസത്തിെൻറ നിർവചനം വ്യക്തമാക്കുകയാണെങ്കിൽ എെൻറ വിശ്വാസം എന്താണെന്ന് പറയാം.
അയ്യപ്പനെ കാണുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുമുടിക്കെട്ടുമായി ശബരിമലയിലെത്തിയത്. അതിന് സാധിക്കാത്തതിനാൽ ഇൗ ഉദ്യമം ഉപേക്ഷിച്ച് മടങ്ങുകയാണ്. എത്ര സ്വാമിമാരാണ് വ്രതമെടുത്ത് മലചവിട്ടുന്നതെന്ന് അവർ ചോദിച്ചു. രഹ്നയുടെ സന്ദർശനം ആചാരങ്ങളുടെ ലംഘനമാവില്ലെയെന്ന ചോദ്യത്തിന് മറുപടിയായാണ് അവർ ഇക്കാര്യം പറഞ്ഞത്.
തെൻറ ജീവനും സ്വത്തിനും ഭീഷണിയുണ്ട്. സംരക്ഷണം ഉറപ്പാക്കാമെന്ന് പൊലീസ് അറിയിച്ചതിനാലാണ് ശബരിമലയിൽ നിന്ന് മടങ്ങുന്നത്. തെൻറ വീടിന് നേരെ ആക്രമണമുണ്ടായെന്നും കുട്ടികൾ എവിടെയാണെന്ന് അറിയില്ലെന്നും രഹ്ന ഫാത്തിമ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
