ശബരിമല: ചെന്നിത്തല ഡൽഹിക്ക്; പമ്പയിൽ നടക്കുന്ന സമരത്തിൽ കെ. സുധാകരനും
text_fieldsതിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയം ഹൈകമാൻഡുമായി ചർച്ച ചെയ്യാൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഡൽഹിക്ക് പോകും. വിധിക്കുശേഷം കേരളത്തിലുണ്ടായ സാഹചര്യം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ അദ്ദേഹം ധരിപ്പിക്കും.
അതിനിടെ പമ്പയിൽ നടക്കുന്ന സമരത്തിൽ പങ്കാളികളാകാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരെൻറ നേതൃത്വത്തിൽ നാളെ പമ്പയിൽ സമരം നടത്തും. ശബരിമല വിഷയത്തിൽ ബി.ജെ.പി നേട്ടം കൊയ്യാനുള്ള ശ്രമം തുടരവെയാണ് കോൺഗ്രസും വിഷയത്തിൽ സജീവമാകുന്നത്.
ശബരിമല സംബന്ധിച്ച് സുപ്രീംകോടതി വിധി വന്നപ്പോൾതന്നെ ഇതിനെതിരെ റിവ്യൂ ഹരജി സമർപ്പിക്കണമെന്ന ആവശ്യം കോൺഗ്രസ് നേതാക്കൾ ഉന്നയിച്ചിരുന്നു. അതിനുശേഷമാണ് പ്രത്യക്ഷസമരവുമായി ബി.ജെ.പി സജീവമായത്. ആ സാഹചര്യത്തിലാണ് ഹൈകമാൻഡിെൻറ ഇടപെടൽകൂടി ഇൗ വിഷയത്തിലുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ചെന്നിത്തല ഡൽഹിക്ക് പോകുന്നത്.
