രക്തം വീഴ്ത്തൽ: വാക്കുകൾ വളച്ചൊടിച്ചെന്ന് രാഹുൽ ഇൗശ്വർ
text_fieldsകൊച്ചി: രക്തം വീഴ്ത്തി അശുദ്ധമാക്കി ശബരിമല നട അടപ്പിക്കാൻ പദ്ധതിയിട്ടതായി താൻ പറഞ്ഞിട്ടില്ലെന്നും തെൻറ വാക്കുകൾ വളച്ചൊടിച്ച് രാജ്യദ്രോഹിയാക്കാനാണ് ദേവസ്വം മന്ത്രി ശ്രമിക്കുന്നതെന്നും അയ്യപ്പ ധർമസേന പ്രസിഡൻറ് രാഹുൽ ഇൗശ്വർ. ശബരിമലയിൽ ഫെമിനിസ്റ്റുകളെ എത്തിച്ച് നവംബർ 13ന് സുപ്രീം കോടതിയിലെ കേസ് തോൽപിക്കാനാണ് ശ്രമം.
20 പേർ കൈമുറിച്ച് രക്തം ഇറ്റിച്ച് നടയടപ്പിക്കാൻ തയാറായി നിൽക്കുന്നു എന്ന് ഫോണിലൂടെ അറിഞ്ഞിരുന്നു എന്നാണ് താൻ പറഞ്ഞത്. അവരോട് അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞതിെൻറ പേരിൽ വീണ്ടും കേസിൽ കുടുക്കാനാണ് ശ്രമം. ഇതുകൊണ്ടൊന്നും പിന്മാറില്ല. ശക്തമായി മുന്നോട്ടുപോകും.
ചില അവിശ്വാസികളും മാധ്യമങ്ങളും ചേർന്ന് കള്ളം പ്രചരിപ്പിക്കുകയാണ്. എഡിറ്റ് ചെയ്ത വിഡിയോ വെച്ച് ആക്രമിക്കാനുള്ള മന്ത്രിയുടെ ശ്രമം ദൗർഭാഗ്യകരമാണെന്നും സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോ സന്ദേശത്തിൽ രാഹുൽ ഇൗശ്വർ പറഞ്ഞു.
