Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല: പമ്പയിലെത്തിയ...

ശബരിമല: പമ്പയിലെത്തിയ മൂന്ന്​ യുവതികളെ ​െപാലീസ്​ മടക്കി അയച്ചു

text_fields
bookmark_border
ശബരിമല: പമ്പയിലെത്തിയ മൂന്ന്​ യുവതികളെ ​െപാലീസ്​ മടക്കി അയച്ചു
cancel
camera_altFile Photo

പത്തനംതിട്ട: ശബരിമല യുവതീപ്രവേശന വിധിയുടെ പശ്ചാത്തലത്തിൽ ദർശനത്തിനെത്തിയ മൂന്ന്​ യുവതികളെ പൊലീസ്​ പമ്പയി ൽ നിന്നും തിരിച്ചയച്ചു. ആന്ധ്രാപ്രദേശിൽ നിന്നെത്തിയ സംഘത്തിലുള്ള മൂന്ന്​ യുവതികളെയാണ്​ ​പ്രായം പരിശോധിച്ച ശേഷം പൊലീസ്​ തിരിച്ചയച്ചത്​. വനിത പൊലീസ്​ തടഞ്ഞ്​ രേഖകൾ പരിശോധിച്ച്​ മൂന്നുപേർക്കും 50ൽ താഴെ പ്രായമാണെന്ന്​ കണ്ടെത്തിയതിനെ തുടർന്ന്​ നിലയ്​ക്കലിലേക്ക്​ തിരിച്ചയക്കുകയായിരുന്നു.

മണ്ഡലകാല തീർഥാടനത്തിന് തുടക്കമായ ശനിയാഴ്ച ദർശനത്തിനെത്തിയ 50 വയസിൽ താഴെയുള്ള മൂന്നു സ്ത്രീകളെയും പമ്പ ബേസ് ക്യാമ്പിൽ വെച്ച് പൊലീസ് തടഞ്ഞ് തിരിച്ചയച്ചിരുന്നു. ശബരിമലയിലെത്തുന്ന യുവതികൾക്ക് സുരക്ഷ നൽകില്ലെന്നും ആവശ്യമുള്ളവർ കോടതി ഉത്തരവുമായി വരട്ടെയെന്നും സർക്കാർ നിലപാടെടുത്തിരുന്നു.

നിലയ്​ക്കലിൽ കർശന പരിശോധനകൾക്കുശേഷമാണ്​ പമ്പയിലേക്ക്​ ഭക്തരെ വിടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrypambaPolice stops
News Summary - Sabarimala women entry -Police stops Three women in Pamba - Kerala news
Next Story