ശബരിമലയിൽ യുവതികളെത്തുന്നത് ബി.െജ.പി-സി.പി.എം ഒത്തുകളി -കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: ശബരിമലയിലേക്ക് യുവതികളെ എത്തിക്കുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബി.െജ.പിയും സി.പി.എമ ്മും ചേർന്നു നടത്തുന്ന ഒത്തുകളിയെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ ആരോപിച്ചു. ബി.ജെ.പിയുടെ സമരം വല്ലാതെ താഴേക്കു പോകുമ്പോൾ അതിനെ ശക്തിപ്പെടുത്താൻ നടത്തുന്ന ശ്രമത്തിെൻറ ഭാഗമായാണ് ശബരിമലയിലേക്ക് യുവതികളെത്തുന്നത്.
ശബരിമലയിലേക്ക് യുവതികളേയും കൊണ്ട് പോകുന്ന പൊലീസ് നാറാണത്തു ഭ്രാന്തൻ മലക്കു മുകളിലേക്ക് കല്ലുരുട്ടി കയറ്റുന്നതുപോലെയുള്ള പ്രവർത്തിയാണ് ചെയ്യുന്നത്. മുകളിൽ വരെ എത്തിച്ചിട്ട് താഴേക്കു തന്നെ ഇറക്കുകയാണ്. ഇൗ നാടകം ആർക്കു വേണ്ടിയാണെന്നും അദ്ദേഹം ചോദിച്ചു.
മണ്ഡല കാലത്ത് യുവതികൾ ശബരിമലയിലേക്ക് വരാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അതിനു ശേഷം ചർച്ച ചെയ്യാമെന്നും ദേവസ്വം പ്രസിഡൻറിന് നേരത്തെ തോന്നിയിരുന്നെങ്കിൽ പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നു. ശബരിമലയിൽ താലിബാൻ മോഡൽ ആക്രമണമാണ് നടക്കുന്നതെന്നാണ് ഇ.പി. ജയരാജൻ പറയുന്നത്. ഇക്കാര്യം അദ്ദേഹം വിശദീകരിക്കണം. മന്ത്രിമാർ ഇങ്ങനെ വാചകമടിക്കുന്നതിൽ മുഖ്യമന്ത്രിക്ക് നിയന്ത്രണമൊന്നും ഇല്ലേ എന്നും അദ്ദേഹം േചാദിച്ചു.
സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു തു വെച്ചത് ആർ.എസ്.എസുകാരാണെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പ്രതികളെ പിടികൂടാത്തത് സി.പി.എം-ബി.ജെ.പി ബന്ധത്തിെൻറ ഭാഗമായാണെന്ന് സംശയിക്കുന്നതായും മുരളീധരൻ പറഞ്ഞു.
