ശബരിമല: ആഘാത-പ്രത്യാഘാതങ്ങൾ കോൺഗ്രസ് പ്രശ്നമാക്കുന്നില്ലെന്ന് മുല്ലപ്പള്ളി
text_fieldsതൊടുപുഴ: ശബരിമല വിഷയത്തിൽ വിശ്വാസികളുടെ കൂടെ നിൽക്കുന്നതിെൻറ പേരിലുണ്ടാവുന്ന ആഘാത-പ്രത്യാഘാതങ്ങൾ കോൺഗ്രസ് പ്രശ്നമാക്കുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. മതവിശ്വാസത്തെ ഹനിക്കാത്തതും വിശ്വാസികളെ വേദനിപ്പിക്കാത്തതുമായ നിലപാടാണ് എക്കാലവും കോൺഗ്രസിേൻറത്. മുസ്ലിം സ്ത്രീകളുടെ ജീവനാംശപ്രശ്നത്തിലടക്കം ഇതാണുണ്ടായത്. ശബരിമല വിഷയത്തിൽ ബി.ജെ.പിക്കും സി.പി.എമ്മിനും ഇരട്ടത്താപ്പാണ്.
ദേവസ്വം ബോർഡ് നേതൃത്വത്തിൽ സമവായ ചർച്ച നടക്കുന്ന സമയത്തുതന്നെ റിവ്യൂ ഹരജി നൽകില്ലെന്ന വെല്ലുവിളി മുഖ്യമന്ത്രി നടത്തിയത് പ്രശ്നം പരിഹരിക്കാനല്ല വഷളാക്കാനാണ്. എന്തുണ്ടായാലും വിധി നടപ്പാക്കുമെന്ന ധാർഷ്ട്യം ആപത്കരമാണ്.
നിരവധി കോടതി വിധികൾ മേശയിലിരിക്കുേമ്പാഴാണ് ശബരിമലക്കാര്യത്തിൽ മാത്രം മുഖ്യമന്ത്രി വാശിപിടിക്കുന്നത്. ബി.ജെ.പി വേട്ടക്കാരനൊപ്പം നിൽക്കുകയും മുയലിനൊപ്പം ഒാടുകയുമാണ്. ഇതുവരെ വിധിക്കെതിരെ റിവ്യൂ ഹരജി നൽകിയില്ലെന്നതു മാത്രം മതി ബി.ജെ.പിയുടെ കാപട്യം തിരിച്ചറിയാൻ -മുല്ലപ്പള്ളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
