Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമലയിലെത്തിയ...

ശബരിമലയിലെത്തിയ മഞ്ജുവിന്‍റെ വീടിനു നേരെ ആക്രമണം

text_fields
bookmark_border
ശബരിമലയിലെത്തിയ മഞ്ജുവിന്‍റെ വീടിനു നേരെ ആക്രമണം
cancel

ചാത്തന്നൂർ: ശബരിമലയിലെത്തിയ കേരള ദലിത് മഹിള ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.പി. മഞ്ജുവി​​​​െൻറ ചാത്തന്നൂർ ഇടനാട് കോഷ്ണക്കാവ് ക്ഷേത്രത്തിനടുത്തുള്ള വീടിനുനേരേ ഒരുസംഘം ആക്രമണം നടത്തി. വീടി​​​​െൻറ ജനാലച്ചില്ലുകളും വീട്ടുസാധനങ്ങളും തകർത്തു. മഞ്ജു ശബരിമല ദർശനത്തി​െനത്തിയെന്ന വാർത്ത പുറത്തുവന്നതോടെയാണ് വീടാക്രമിച്ചത്​. ഇൗ സമയം വീട്ടിൽ ആളുണ്ടായിരുന്നില്ല.

ഇതിനിടെ പട്ടികജാതി മോർച്ച മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മഞ്​ജുവി​​​​െൻറ ഇടനാട് മലയാറ്റൂർകോണത്തെ ​കുടുംബവീട്ടിലേക്ക് മാർച്ച് നടത്തി. വൈകീട്ട് അഞ്ചരയോടെയാണ് കുടുംബവീടായ ബിജു ഭവനിലേക്ക്​ മാർച്ച് നടന്നത്.

കൊട്ടിയം പൊലീസ് ഇൻസ്പെക്ടർ അജയ് നാഥ്, ചാത്തന്നൂർ എസ്.ഐ സരിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് മാർച്ച് വഴിയിൽ തടഞ്ഞു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ്​ പി.എം. വേലായുധൻ ഉദ്ഘാടനം ചെയ്തു.ആക്രമണസാധ്യത കണക്കിലെടുത്ത്​ മഞ്​ജുവി​​​​​െൻറ വീടിനും കുടുംബവീടിനും പൊലീസ് കാവൽ ഏർപ്പെടുത്തി. ശനിയാഴ്ച രാവിലെയാണ് മഞ്​ജു ശബരിമലയിലേക്ക്​ കുടുംബവീട്ടിൽനിന്ന്​ പോയത്.

കുടുംബത്തിലെ മുഴുവൻപേരും അയ്യപ്പഭക്തരാണെന്നും അതിനാലാണ് മലക്ക് പോകാൻ മഞ്ജു തയാറായതെന്നും മാതാവ് പറഞ്ഞു.

ചാത്തന്നൂർ പൊലീസ് സ്​റ്റേഷനിൽ വിവിധ സമരങ്ങളുമായി ബന്ധപ്പെട്ട്​ നിരവധി കേസുകൾ നിലവിലുണ്ടായിരുന്നെങ്കിലും ഇപ്പോൾ രണ്ട്​ കേസ്​ മാത്രമാണുള്ളതെന്ന് പൊലീസ് അറിയിച്ചു. പൊലീസി​​​​​െൻറയും ഉദ്യോഗസ്ഥരുടെയും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും സർക്കാർ ഓഫിസുകളിലും മറ്റും അതിക്രമിച്ചുകടന്നതിനും എതിരെയായിരുന്നു ഭൂരിഭാഗം കേസുകളും. കൊല്ലം ​െഗസ്​റ്റ്​ ഹൗസ് മാനേജരെ ചൂലുകൊണ്ട് ചാണകവെള്ളം തളിച്ചതി​​​​െൻറ പേരിലും കേസുണ്ടായിരുന്നു. 2003, 2004, 2008, 2014, 2015 വർഷങ്ങളിലാണ് കേസുകൾ രജിസ്​റ്റ്​ ചെയ്​തത്​.

വർഷങ്ങൾക്കുമുമ്പ് കോൺഗ്രസ് സ്ഥാനാർഥിയായി ജില്ല പഞ്ചായത്ത് ഡിവിഷനിലേക്ക് മഞ്​ജു മത്സരിച്ചിരുന്നു. പിന്നീട് കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ചു. ദീർഘകാലമായി കെ.ഡി.എഫി​​​​​െൻറയും വനിത വിഭാഗത്തി​​​​​െൻറയും സജീവ പ്രവർത്തകയാണ്​. വീടാക്രമിച്ചതുമായി ബന്ധപ്പെട്ട് കേസെടുത്തതായി ചാത്തന്നൂർ പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newsDalit Activist Manju
News Summary - sabarimala women entry -manju house attacked -Kerala News
Next Story