Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശബരിമലയിൽ വീണ്ടും യുവതി ദർശനം നടത്തിയെന്ന് മുഖ്യമന്ത്രിയുടെ ഒാഫീസ്; ഇല്ലെന്ന് യുവതിയുടെ ഭർത്താവ്
text_fieldsbookmark_border
തിരുവനന്തപുരം/ശബരിമല: ശബരിമലയിൽ വീണ്ടും യുവതി ദർശനം നടത്തിയെന്ന് മുഖ്യമന്ത്രിയുടെ ഒാഫീസ്. ശ്രീലങ്കൻ സ്വദ േശിനി ശശികല (46) വ്യാഴാഴ്ച രാത്രി 9.30 ഒാടെ ദർശനം നടത്തിയതായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജനാണ് സ്ഥിരീകരിച്ചത്. ഭർത്താവ് അശോക കുമാരനൊപ്പമാണ് ഇവർ എത്തിയത്.
വിശ്വാസികളായ ഇവർ പതിനെട്ടാം പടി വഴി സന്നിധാനത്ത് എത്തുകയും ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ശശികല ദർശനം നടത്തിയിട്ടില്ലെന്നും ശരംകുത്തിവരെ എത്തിയപ്പോൾ പ്രതിഷേധം ഭയന്ന് മടങ്ങിയതായും ഇവരുടെ ഭർത്താവ് അശോക് കുമാരൻ സന്നിധാനത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
