ശബരിമല: യുവതികളെത്തുമെന്ന് രഹസ്യാന്വേഷണ വിഭാഗം
text_fieldsകോട്ടയം: ശബരിമല നട നവംബർ 17ന് തുറക്കാനിരിക്കെ ഇക്കുറിയും യുവതികൾ ദർശനത്തിനെ ത്തുമെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിെൻറ മുന്നറിയിപ്പ്. സന്നിധാനം, പമ്പ, നിലക്കൽ, എരുമേലി എന്നിവിടങ്ങളിൽ യുവതികൾ കൂട്ടേത്താടെ എത്തിയേക്കാമെന്നതിനാൽ സ ുരക്ഷാ സംവിധാനം ശക്തമാക്കണമെന്നും രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിനു നൽകി യ റിപ്പോർട്ടിൽ പറയുന്നു.
ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ-പുല്ലുമേട് വഴിയും പരമ്പരാഗത കാനനപാതകളിലും കോരുത്തോട്-കുഴിമാവ്-കാളെകട്ടി മേഖലകളിലും ജാഗ്രത വേണമെന്നും നിർദേശമുണ്ട്. പുല്ലുമേട് വഴി യുവതി പ്രവേശനസാധ്യത തള്ളരുതെന്നും മുന്നറിയിപ്പുണ്ട്. കേരളത്തിനു പുറമെ തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽനിന്ന് യുവതികൾ എത്തുമെന്നാണ് റിപ്പോർട്ട്.
എന്നാൽ, ആഭ്യന്തര വകുപ്പ് തയാറാക്കിയ ശബരിമല സുരക്ഷ പദ്ധതിയിൽ യുവതി പ്രവേശനം എടുത്തുപറയുന്നില്ല. വിഷയം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ യുവതി പ്രവേശനം അനുവദിക്കണമെന്നോ തടയണമെന്നോ വ്യക്തമാക്കുന്നില്ല. എന്നാൽ, യുവതി പ്രവേശനം ഉണ്ടായാൽ ശക്തമായ നിലപാടാകും പൊലീസ് സ്വീകരിക്കുക. ദർശനത്തിനെന്ന പേരിൽ സ്ത്രീകളെ രംഗത്തിറക്കി പ്രശ്നം സൃഷ്ടിക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നുണ്ടെന്ന മുന്നറിയിപ്പും രഹസ്യാന്വേഷണ വിഭാഗം നൽകുന്നുണ്ട്.
മുൻകാലങ്ങളിലെ പോലെ നിലക്കലും പമ്പയിലും എരുമേലിയിലും എസ്.പിമാരുടെ മേൽനോട്ടത്തിൽ പ്രത്യേക പൊലീസ് സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
