Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമലയിൽ യുവതികളെ...

ശബരിമലയിൽ യുവതികളെ എത്തിക്കാൻ സംഘപരിവാർ നീക്കമെന്ന്​ ആരോപണം

text_fields
bookmark_border
ശബരിമലയിൽ യുവതികളെ എത്തിക്കാൻ സംഘപരിവാർ നീക്കമെന്ന്​ ആരോപണം
cancel

പത്തനംതിട്ട: മേടമാസ-വിഷു പൂജകൾക്കായി ശബരിമല നടതുറക്കുമ്പോൾ തെരഞ്ഞെടുപ്പു തീയതി അടുപ്പിച്ച് സംഘ്​പരിവാർ മുൻ ​ൈകയിൽ യുവതികളെ ശബരിമലയിലെത്തിക്കാൻ നീക്കം നടക്കുന്നുവെന്ന്​ ആരോപണം. നവോത്ഥാന കേരളം കൂട്ടായ്മയാണ്​ ആരോപണവുമായി രംഗത്തെത്തിയത്​.

തെരഞ്ഞെടുപ്പിൽ വൈകാരികമായി വോട്ടർമാരെ സ്വാധീനിക്കാൻ അവസരമുണ്ടാകരുത് എന്നു കരുതിയാണ് നവോത്ഥാന കേരളം കൂട്ടായ്മ തെരഞ്ഞെടുപ്പുവരെ യുവതി പ്രവേശനത്തിനായുള്ള ഇടപെടലുകളിൽനിന്ന് വിട്ടുനിൽക്കുന്നത്.

ഇത് മനസ്സിലാക്കി സംഘ്​പരിവാർ കേരളത്തിൽനിന്നോ അയൽ സംസ്ഥാനങ്ങളിൽനിന്നോ യുവതികളെ ശബരിമലയിലെത്തിച്ച് സംഘർഷാന്തരീക്ഷം സൃഷ്​ടിച്ച് തെരഞ്ഞെടുപ്പിൽ ഗുണമുണ്ടാക്കാൻ കഴിയുമോ എന്ന ശ്രമമാണ് നടത്താനാലോചിക്കുന്നത്. ജാഗ്രതയോടെ ഈ നീക്കത്തെ മനസ്സിലാക്കണമെന്നും പ്രസ്​താവനയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newswomen entrymalayalam newsmalayalam news onlineSabarimala NewsKerala News
News Summary - Sabarimala women entry-Kerala news
Next Story