Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമല ദർശനത്തിനെത്തിയ യുവതികളെ തടഞ്ഞു; മൂന്നു പേർ അറസ്റ്റിൽ

text_fields
bookmark_border
sabarimala-women
cancel

പമ്പ: ഭർത്താവിനും അച്ഛനുമൊപ്പം ശബരിമല ദർശനത്തിനെത്തിയ ആന്ധ്ര സ്വദേശികളെ ഭക്​തർ മരക്കൂട്ടത്ത്​ വെച്ച്​ തടഞ്ഞു. ഗുണ്ടൂർ സ്വദേശികളായ ​നവോദയാമ്മ (32), കൃപാവതി (42) എന്നിവർ 15 അംഗ സംഘത്തോടൊപ്പമാണ്​ ശബരിമല ദർശനത്തിനെത്തിയത്​.

പൊലീസിനെ അറിയിക്കാതൊയാണ്​ ഇവർ പമ്പയിൽ നിന്ന്​ സന്നിധാനത്തേക്ക്​ പോയത്​. എന്നാൽ, വിവരമറിഞ്ഞ്​ അയ്യപ്പ ഭക്​തർ യുവതികളെ മരക്കൂട്ടത്ത്​ തടയുകയായിരുന്നു. പ്രതിഷേധം ശക്​തമായതിനെ തുടർന്ന്​ യുവതികൾ മലയിറങ്ങി.

അതേസമയം, യുവതികളെ തടഞ്ഞ സംഭവത്തിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി അത്തിക്കയ വെട്ടിക്കുഴിയിൽ സുഭാഷ്, കരിങ്കുളം തോട്ടുപുരക്കൽ സന്തോഷ് (45), മക്കക്കുഴ പുതിയത്ത് മേപ്പുറത്ത് മഹേഷ് (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

യുവതീ പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധി വന്ന ശേഷം യുവതികൾക്കാർക്കും സന്നിധാനത്ത്​ ദർശനം നടത്താൻ സാധിച്ചിരുന്നില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sabarimala women entry-Kerala news
Next Story