Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദർശനം ആവശ്യപ്പെട്ട്​...

ദർശനം ആവശ്യപ്പെട്ട്​ ഇന്ന്​ യുവതികളാരും സമീപിച്ചിട്ടില്ലെന്ന്​ കലക്​ടർ

text_fields
bookmark_border
ദർശനം ആവശ്യപ്പെട്ട്​ ഇന്ന്​ യുവതികളാരും സമീപിച്ചിട്ടില്ലെന്ന്​ കലക്​ടർ
cancel

പത്തനംതിട്ട: ശബരിമല ദർശനം ആവശ്യപ്പെട്ട്​ ഇന്ന്​ യുവതികളാരും സമീപിച്ചിട്ടില്ലെന്ന്​ പത്തനംതിട്ട ജില്ലാ കലക്​ടർ പി.ബി.നൂഹ്​. യുവതികൾ ആരെങ്കിലും സമീപിച്ചാൽ അക്കാര്യം അപ്പോൾ പരിശോധിക്കുമെന്നും ജില്ലാ കല്​​കടർ അറിയിച്ചു. അതേ സമയം, യുവതികൾ ഇന്നും ശബരിമലയിൽ എത്താനുള്ള സാധ്യതയുണ്ടെന്നെ റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​.

13 യുവതികളടങ്ങിയ സംഘം ഇന്ന്​ പമ്പയിലെത്തുമെന്നാണ്​ അഭ്യൂഹങ്ങൾ. എന്നാൽ, ഇത്തരം വാർത്തകൾ ​െപാലീസ്​ നിഷേധിച്ചു. നിരോധഞാജ്ഞ നില നിൽക്കുന്ന ശബരിമലയിൽ പൊലീസ്​ സുരക്ഷ കൂടുതൽ ശക്​തമാക്കി. ഏകദേശം 2500 പൊലീസുകാരെയാണ്​ പ്രദേശത്ത്​ വിന്യസിച്ചിരിക്കുന്നത്​. സന്നിധാനത്തേക്കുള്ള കാനന പാതയിലും സുരക്ഷ ശക്​തമാക്കിയിട്ടുണ്ട്​. നിലക്കലിൽ നിന്ന്​ വാഹനങ്ങൾ കർശനമായ പരിശോധനക്ക്​ ശേഷമാണ്​ പമ്പയിലേക്ക്​ കടത്തി വിടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newswomen entrymalayalam newsmalayalam news onlinemalayalam dailySabarimala News
News Summary - Sabarimala women entry-Kerala news
Next Story