Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവതികളുടെ സാന്നിധ്യം അയ്യപ്പന്‍റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്ന് സർക്കാർ സുപ്രീംകോടതിയിൽ
text_fieldsbookmark_border
ന്യൂഡൽഹി: യുവതികളുടെ സാന്നിധ്യം ശബരിമലയിലെ അയ്യപ്പന്‍റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്ന് സംസ്ഥാന സർക്കാർ. സ ുപ്രീംകോടതിയിൽ സമർപ്പിച്ച പുനഃപരിശോധന ഹരജികളിൽ രേഖാമൂലം നൽകിയ വാദത്തിലാണ് സർക്കാർ നിലപാട് അറിയിച്ചത്.
യുവതികൾ എത്തുന്നത് അയ്യപ്പന്‍റെ ബ്രഹ്മചര്യത്തെ ബാധിക്കുമെന്ന വാദം സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നതാണ്. 10 വയസ് മാത്രമുള്ള പെൺകുട്ടി അയ്യപ്പന്‍റെ ബ്രഹ്മചര്യത്തെ ഇല്ലാതാക്കുമെന്നത് അംഗീകരിക്കാനാവില്ലെന്നും സർക്കാർ വ്യക്തമാക്കി.
2007 വരെ 35 വയസ് കഴിഞ്ഞ യുവതികൾക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം ആകാമെന്നായിരുന്നു നിയമം. 2007ലാണ് ഈ പ്രായപരിധി 60 വയസായി ഉയർത്തിയത്. 35 വയസുള്ള യുവതിക്ക് ദേവസ്വം ബോർഡ് അംഗം ആകാമെങ്കിൽ ശബരിമലയിൽ പ്രവേശിക്കുകയും ചെയ്യാമെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു.
Next Story
