Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല: ബി.ജെ.പി...

ശബരിമല: ബി.ജെ.പി കാപട്യം അവസാനിപ്പിക്കണം -കെ. സുധാകരൻ

text_fields
bookmark_border
ശബരിമല: ബി.ജെ.പി കാപട്യം അവസാനിപ്പിക്കണം -കെ. സുധാകരൻ
cancel

കണ്ണൂര്‍: ശബരിമലവിഷയത്തില്‍ ഒാന്തിനെപോലെ നിറംമാറിയ ബി.ജെ.പി കാപട്യം അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡൻറ്​ കെ. സുധാകരന്‍. കണ്ണൂ​രിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്​ട്രീയനാടകം കളിക്കുകയാണ് ബി.ജെ.പി. ശബരിമലയും സംവിധാനങ്ങളും കൈയടക്കിയ ബി.ജെ.പി-ആർ.എസ്​.എസ്​ നേതാക്കളാണ്​ സന്നിധാനം നിയന്ത്രിക്കുന്നത്​. വോട്ടിൽ മാത്രമാണ്​ ബി.​െജ.പിയുടെ നോട്ടം. സുപ്രീംകോടതി വിധിക്കെതിരെ നിയമനിർമാണം നടത്താന്‍ അവസരമുണ്ടായിരിക്കെ അങ്ങനെ പറ്റില്ലെന്നാണ് പി.എസ്. ശ്രീധരന്‍പിള്ള പറയുന്നത്. ശ്രീധരന്‍പിള്ളയെപ്പോലെയുള്ള ഒരാൾ എത്ര പച്ചയായാണ്​ നുണപറയുന്നത്​. ബി.ജെ.പി കാപട്യം അവസാനിപ്പിച്ച്​ വോട്ടാക്കിമാറ്റാനുള്ള രാഷ്​ട്രീയനാടകം നിർത്തണം.

സംസ്ഥാനസര്‍ക്കാറും കേന്ദ്രസര്‍ക്കാറും ശബരിമലവിധിക്കെതിെര ചെയ്യാനാവുന്നത്​ ഒന്നും ചെയ്യാത്തതാണ്​ ശബരിമലയുടെ ശാപം. കോടതിയെ തെറ്റിദ്ധരിപ്പിച്ച്​ മുഖ്യമന്ത്രി എന്ന ഒരു വ്യക്തി എടുത്ത തീരുമാനമാണ്​ ശബരിമലയിൽ നടപ്പാക്കിയത്​. വികാരപരമായി വിഷയത്തെ കൈകാര്യംചെയ്​ത മുഖ്യമന്ത്രി തന്ത്രിമാരെയും ഭക്തജനങ്ങളെയും ക്ഷേത്രങ്ങളെയും ആക്ഷേപിക്കുകയാണ്. ശബരിമലയിൽ എന്തുസംഭവിച്ചാലും പൂർണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുമാത്രമാണ്​. സി.പി.എം അണികളില്‍ വിശ്വാസം വർധിക്കുന്നത്​ സി.പി.എമ്മിന് പ്രതിസന്ധി സൃഷ്​ടിച്ചിരിക്കുകയാണ്​.

ഇത് ​മറികടക്കണ​െമങ്കിൽ ക്ഷേത്രങ്ങൾ തകർക്ക​െപ്പടണം. ഇൗ തകർച്ചയാണ് പിണറായി വിജയ​​​െൻറ ലക്ഷ്യം. ഹിന്ദുവർഗീയത വിറ്റഴിച്ച്​ രാമക്ഷേത്രം പണിയു​െമന്ന്​ ഉത്തരേന്ത്യയിൽ പറയുന്ന ബി.ജെ.പിയുടെ അതേ രീതിയാണ്​ ശ്രീധരൻപിള്ള കേരളത്തിലും പിന്തുടരുന്നത്​. അമ്പലം കെട്ടി വോട്ടുണ്ടാക്കാന്‍ ബി.ജെ.പി ശ്രമിക്കുമ്പോള്‍ അമ്പലം തകര്‍ക്കാനാണ്​ സി.പി.എമ്മി​​​െൻറ ശ്രമം. കോണ്‍ഗ്രസ് വിശ്വാസികളോടൊപ്പമാണ്. അതിന് രാഷ്​ട്രീയനാടകം കളിക്കാനില്ല. വ്യാഴാഴ്​ച ​വൈകീട്ട്​ നാലിന്​ മഞ്ചേശ്വരത്ത്​ എം.എം. ഹസൻ ഫ്ലാഗ്​ ഒാഫ്​ ചെയ്യുന്ന വിശ്വാസസംരക്ഷണ യാത്രയുടെ ഒരുക്കം പൂർത്തിയായതായും സുധാകരൻ കൂട്ടിച്ചേർത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newsk sudakaran
News Summary - Sabarimala Women Entry K Sudakaran -Kerala News
Next Story