Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുപ്രീംകോടതി വിധി നിരാശജനകം -തന്ത്രി കുടുംബം
text_fieldsbookmark_border
ചെങ്ങന്നൂർ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി നിരാശജനകമെന്ന് തന്ത്രി കുടുംബം. എങ്കിലും കോടതിവിധിയെ മാനിക്കുന്നതായി ശബരിമല തന്ത്രി കണ്ഠരര് രാജീവരര്, കണ്ഠരര് മോഹനരര് എന്നിവർ പറഞ്ഞു. വിധി പഠിച്ചശേഷം പുനഃപരിശോധന ഹരജി നൽകുന്ന കാര്യത്തിൽ ദേവസ്വം ബോർഡുമായി ആലോചിച്ച് തീരുമാനിക്കും.
’70 കാലഘട്ടത്തിൽ സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിച്ചിരുന്നു എന്നതുസംബന്ധിച്ച് ഉയർന്ന വാദത്തെപ്പറ്റി തനിക്ക് അറിവില്ലെന്ന് തന്ത്രി കണ്ഠര് രാജീവരര് പറഞ്ഞു. നിലവിൽ ശബരിമലയിൽ അയ്യപ്പഭക്തരെ പലപ്പോഴും ഉൾക്കൊള്ളാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. പുതിയ സാഹചര്യത്തിൽ ഇവിടെയെത്തുന്ന ഭക്തർക്കുവേണ്ട സംരക്ഷണവും സൗകര്യവും ഒരുക്കേണ്ടത് ദേവസ്വം ബോർഡും സർക്കാറുമാണെന്നും തന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
