Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതന്ത്രിക്കും...

തന്ത്രിക്കും മേൽശാന്തിക്കും എതിരെ നടപടിക്ക്​ സാധ്യത

text_fields
bookmark_border
തന്ത്രിക്കും മേൽശാന്തിക്കും എതിരെ നടപടിക്ക്​ സാധ്യത
cancel

തി​രു​വ​ന​ന്ത​പു​രം: യു​വ​തീ​പ്ര​വേ​ശ​ന​ത്തെ​ത്തു​ട​ർ​ന്ന് ശ​ബ​രി​മ​ല ന​ട അ​ട​ച്ച് ശു​ദ്ധി​ക്രി​യ ന​ട​ത ്തി​യ ത​ന്ത്രി​ക്കും മേ​ൽ​ശാ​ന്തി​ക്കു​മെ​തി​രെ ന​ട​പ​ടി​ക്ക്​ സാ​ധ്യ​ത. ഇ​രു​വ​രോ​ടും ദേ​വ​സ്വം​ബോ​ർ​ ഡ്​ വി​ശ​ദീ​ക​ര​ണം തേ​ടും. ന​ട അ​ട​ച്ച് ശു​ദ്ധി​ക്രി​യ ന​ട​ത്തി​യ​ത് സു​പ്രീം​കോ​ട​തി വി​ധി​യു​ടെ ലം​ഘ​ന​മാ​ണെ​ന്നും ത​ന്ത്രി കോ​ട​തി​യി​ൽ മ​റു​പ​ടി പ​റ​യേ​ണ്ടി​വ​രു​മെ​ന്നും​ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ന​ട അ​ട​യ്ക്കു​ന്ന കാ​ര്യം ത​ന്നോ​ട് ആ​ലോ​ചി​ച്ചി​ട്ടി​ല്ലെ​ന്ന്​ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം​ബോ​ർ​ഡ് പ്ര​സി​ഡ​ൻ​റ്​ എ. ​പ​ത്മ​കു​മാ​ർ പ​റ​ഞ്ഞു.

ത​ന്ത്രി​ക്കെ​തി​രാ​യ ന​ട​പ​ടി കൂ​ടി​യാ​ലോ​ച​ന​ക്കു​ശേ​ഷം തീ​രു​മാ​നി​ക്കു​മെ​ന്ന്​ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം​ബോ​ർ​ഡ്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. മേ​ൽ​ശാ​ന്തി​യോ​ടും വി​ശ​ദീ​ക​ര​ണം തേ​ടി​യേ​ക്കും.

ക്ഷേ​ത്ര​ന​ട അ​ട​ച്ചി​ട്ട​തി​നെ സ​ർ​ക്കാ​റും സി.​പി.​എ​മ്മും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. ഏ​ക​പ​ക്ഷീ​യ​മാ​യി ന​ട അ​ട​യ്ക്കാ​നു​ള്ള അ​ധി​കാ​രം തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം മാ​ന്വ​ൽ ത​ന്ത്രി​ക്ക്​ ന​ല്‍കു​ന്നി​ല്ല. ക്ഷേ​ത്ര​ത്തി‍​​െൻറ ഉ​ട​മ​സ്ഥാ​വ​കാ​ശ​മു​ള്ള​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ത്ര​മേ ന​ട​പ​ടി എ​ടു​ക്കാ​നാ​കൂ. ശ​ബ​രി​മ​ല​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍ഡി​നാ​ണ്. അ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം ത​ന്ത്രി ലം​ഘി​െ​ച്ച​ന്നാ​ണ്​ ബോ​ർ​ഡി​​​െൻറ​യും സ​ർ​ക്കാ​റി​​​െൻറ​യും വി​ല​യി​രു​ത്ത​ൽ. അ​തി​നാ​ൽ ത​ന്ത്രി ഇ​ക്കാ​ര്യം വി​ശ​ദീ​ക​രി​ക്കേ​ണ്ടി​വ​രും.

ശു​ദ്ധി​ക്രി​യ ന​ട​ത്താ​തെ വേ​റെ വ​ഴി​യി​ല്ലെ​ന്ന് മാ​ത്ര​മാ​ണ് ത​ന്ത്രി ​ത​ന്നെ അ​റി​യി​ച്ച​ത്​ എ​ന്നാ​ണ്​ ദേ​വ​സ്വം ബോ​ർ​ഡ്​ പ്ര​സി​ഡ​ൻ​റ്​ പ​റ​യു​ന്ന​ത്. ത​ന്ത്രി​യു​ടെ ന​ട​പ​ടി സു​പ്രീം​കോ​ട​തി വി​ധി​യു​ടെ ലം​ഘ​ന​മാ​ണെ​ന്ന് സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsGovernmentwomen entrySabarimala News
News Summary - Sabarimala Women Entry - Govt take action against Thantri n priest- Kerala News
Next Story