നാല് സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് ഹർത്താൽ
text_fieldsപത്തനംതിട്ട: ശബരിമലയിൽ വിശ്വാസികളുടെ ആചാരത്തിന് വിരുദ്ധമായ നടപടി എടുക്കുന്ന കേരള സർക്കാറിെൻറ നയങ്ങൾക്കെതിരെ തിങ്കളാഴ്ച നാല് ഹൈന്ദവസംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഹർത്താൽ ആചരിക്കും.
അയ്യപ്പധർമ സേന, വിശാല വിശ്വകർമ ഐക്യവേദി, ശ്രീരാമസേന, ഹനുമാൻ സേന ഭാരത് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താലിന് ആഹ്വാനം.
തിങ്കളാഴ്ച വ്യാപാര സ്ഥാപനങ്ങൾ തുറക്കും -വ്യാപാരി വ്യവസായി സമിതി
േകാട്ടയം: ചില സംഘടനകൾ ഹർത്താൽ ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും തിങ്കളാഴ്ച സംസ്ഥാനത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും തുറക്കുമെന്ന് കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു. ജനതാല്പര്യങ്ങള്ക്ക് വിരുദ്ധമായ ഇത്തരം ഹര്‍ത്താലനുകൂലികളെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
