Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​ത്രീ പ്രവേശനം:...

സ്​ത്രീ പ്രവേശനം: തന്ത്രി കുടുംബത്തെ ചർച്ചക്ക്​ ക്ഷണിച്ച്​ സർക്കാർ

text_fields
bookmark_border
സ്​ത്രീ പ്രവേശനം: തന്ത്രി കുടുംബത്തെ ചർച്ചക്ക്​ ക്ഷണിച്ച്​ സർക്കാർ
cancel

തിരുവനന്തപുരം: ശബരിമല സ്​ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ തന്ത്രി കുടുംബവുമായി സർക്കാർ ചർച്ച നടത്തും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തന്ത്രി കുടുംബത്തെ സമവായ ചർച്ചക്ക്​ വിളിച്ചു. തന്ത്രി കുടുംബത്തെ പ്രതിനിധികരിച്ച്​ കണ്​ഠരര്​ രാജീവരര്​, കണ്​ഠരര്​ മോഹനരര്​, മഹേഷ്​ മോഹനരര്​ എന്നിവർ പ​െങ്കടുക്കും. കൂടാതെ തിരുവിതാംകൂർ ദേവസ്വം ബോർഡ്​ അംഗങ്ങളും ചർച്ചയിൽ പ​െങ്കടുക്കും.

ശബരിമല സ്​ത്രീ പ്രവേശന വിഷയത്തിൽ കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ്​ സമവായ നീക്കവുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്​. ചർച്ചകൾക്ക്​ ശേഷം മാത്രമേ വിധി നടപ്പാക്കാവു എന്ന്​ സി.പി.എം സംസ്ഥാന നേതൃത്വവും നിലപാട്​ എടുത്തിരുന്നു. ഇതിന്​ പിന്നാലെയാണ്​ തന്ത്രി കുടുംബത്തെ സർക്കാർ ചർച്ചക്ക്​ വിളിച്ചത്​.

സെപ്​തംബർ 28നാണ്​ ശബരിമലയിൽ സ്​ത്രീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്​. വിധി പുറത്ത്​ വന്നതിന്​ പിന്നാലെ സംസ്ഥാനത്ത്​ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.

ആ​​ർ​​ത്ത​​വ​​കാ​​ല​​ത്തെ​ കേ​​ര​​ള​​ത്തി​​ലെ എ​​ല്ലാ ക്ഷേ​​ത്ര​​ങ്ങ​​ളി​​ലും പ്ര​​വേ​​ശ​​ന​​ത്തി​​ന്​ വ​​ഴി​​യൊ​​രു​​ക്കി കേ​​ര​​ള ഹി​​ന്ദു പൊ​​തു ആ​​രാ​​ധ​​നാ​​ല​​യ ച​​ട്ട​​ത്തി​​ലെ മൂ​​ന്ന്​ (ബി) ആണ് സുപ്രീംകോടതി ​​അ​​ഞ്ചം​​ഗ ബെ​​ഞ്ച്​ 4-1 ഭൂ​​രി​​പ​​ക്ഷ​​ത്തി​​ന്​ റ​​ദ്ദാ​​ക്കിയത്. അതേസമയം, ബ​​ഹു​​സ്വ​​ര സ​​മൂ​​ഹ​​ത്തി​​ൽ ദൂ​​ര​​വ്യാ​​പ​​ക​​മാ​​യ പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ളു​​ണ്ടാ​​ക്കു​​ന്ന​​താ​​​ണ്​ ഹ​​ര​​ജി​​യെ​​ന്ന്​ കു​​റ്റ​​പ്പെ​​ടു​​ത്തി അ​​ഞ്ചം​​ഗ ബെ​​ഞ്ചി​​ലെ ഏ​​ക വ​​നി​​ത ജ​​ഡ്​​​ജി സ്ത്രീ​​പ്ര​​വേ​​ശ​​ത്തി​െ​​ന​​തി​​രെ വി​​ധി പു​​റ​​പ്പെ​​ടു​​വി​​ച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala governmentkerala newsdevasom boardsabarimala women entrymalayalam newsKerala News
News Summary - Sabarimala women entry Devasom Board -Kerala news
Next Story