Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല ദർശനത്തിനെത്തിയ...

ശബരിമല ദർശനത്തിനെത്തിയ അധ്യാപികയെ തടഞ്ഞു; മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ മടക്കം

text_fields
bookmark_border
ശബരിമല ദർശനത്തിനെത്തിയ അധ്യാപികയെ തടഞ്ഞു;  മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ മടക്കം
cancel

മുണ്ടക്കയം: ശബരിമല ദർശനത്തിനെത്തിയ യുവതിയായ അധ്യാപികക്കുനേരെ ഹൈന്ദവസംഘടനകളുടെ പ്രതിഷേധം. മണിക്കൂറുകൾ നീണ്ട സംഘർഷത്തിനൊടുവിൽ കോഴിക്കോട് കാമ്പസ് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ അധ്യാപിക നെടുംകുന്നം മാണിക്കുളം തൊട്ടിക്കൽ ബിന്ദു​ (43) വീട്ടിലേക്ക്​ മടങ്ങി. സംഘർഷത്തിൽ എസ്.ഐക്കും പൊലീസുകാരനും പരിക്കേറ്റു. അഞ്ച്​ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച്​ കേസെടുത്തു. മാലയി​െട്ടങ്കിലും ബിന്ദുവിന്​ ഇരുമുടിക്കെട്ടില്ലായിരുന്നു​. നെടുംകുന്നത്തെ ബിന്ദുവി​​​​െൻറ തറവാട്​ വീടിനുമുന്നിലും പ്രതിഷേധക്കാർ എത്തിയിരുന്നു. പൊലീസ്​ സുരക്ഷയൊരുക്കിയതോടെ അനിഷ്​ട സംഭവമുണ്ടായില്ല.

തിങ്കളാഴ്​ച രാവിലെ ഏഴിനാണ്​ സംഭവങ്ങളുടെ തുടക്കം. എരുമേലി ടൗണില്‍ ശബരിമല ദർശനത്തിനെത്തിയ ബിന്ദുവിനെയും ആൺ സുഹൃത്തുക്കളായ തൃശൂര്‍ സ്വദേശി മനു, കോഴിക്കോട് സ്വദേശി നവീഷ് എന്നിവരെ കണ്ടതോടെ പ്രതിഷേധമുയരുകയായിരുന്നു. സംഘർഷാവസ്ഥ ഒഴിവാക്കാൻ ​​ഇവരെ ആദ്യം പൊലീസ്​ എരുമേലി സ്​റ്റേഷനിലേക്ക​ും​ പിന്നീട്​ മുണ്ടക്കയം സ്​റ്റേഷനിലേക്കും കൊണ്ടുപോയി. ശബരിമല ദര്‍ശനത്തിനെത്തിയതാണെന്നും ആവശ്യമായ സംരക്ഷണം ഒരുക്കണമെന്നും ബിന്ദു പൊലീസിനോട്​ ആവശ്യപ്പെട്ടു. ആദ്യം രഹസ്യമാക്കിയ വിവരം ചോര്‍ന്നതോടെ ബി.ജെ.പി നിയോജകമണ്ഡലം സെക്രട്ടറി കെ.ബി. മധുവി​​​​െൻറ നേതൃത്വത്തില്‍ ബി.ജെ.പി പ്രവര്‍ത്തകർ പൊലീസ് സ്​റ്റേഷനു മുന്നില്‍ നിലയുറപ്പിച്ചു.

മാധ്യമപ്രവര്‍ത്തകരെപ്പോലും പൊലീസ് സ്​റ്റേഷൻ വളപ്പിൽ കയറ്റിയില്ല. ഉച്ചക്ക്​ 12.30ന്​ സ്​റ്റേഷ​​​​െൻറ പിൻവശത്തുകൂടി പൊലീസ്​ വാഹനത്തിലേക്ക്​ കയറ്റാൻ ഇവരെ​ കൊണ്ടുവന്നത് ശ്രദ്ധയില്‍പെട്ട ബി.ജെ.പി പ്രവര്‍ത്തകർ വാഹനം തടഞ്ഞത്​ സംഘർഷത്തിൽ കലാശിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ നിലത്തുവീണ എസ്.ഐ സന്തോഷ് കുമാറി​​​​െൻറ വലത് കൈമുട്ടിന്​ പരിക്കേറ്റു. മുന്നോട്ടുനീങ്ങിയ വാഹനം ബി.ജെ.പി പ്രവര്‍ത്തകര്‍ തടയുന്നതിനിടെ മുന്‍ചക്രം കയറി സിവില്‍ പൊലീസ് ഓഫിസര്‍ സന്തോഷി​​​​െൻറ ഇടതുകാലിന്​ പരിക്കേറ്റു. പിന്നീട് ബലം പ്രയോഗിച്ച്​ പ്രവര്‍ത്തകരെ മാറ്റിയാണ് വാഹനം പമ്പയിലേക്കുപോയത്​.

തുലാപ്പള്ളിയിൽ ആളൊഴിഞ്ഞ സ്ഥലത്ത്​ പൊലീസ് വാഹനം നിര്‍ത്തി ഇവരെ കെ.എസ്.ആർ.ടി.സി ബസില്‍ ആറു പൊലീസുകാരുടെ സംരക്ഷണയില്‍ ശബരിമലയിലേക്ക്​ യാത്രയാക്കിയെങ്കിലും അരക്കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ബസ്​ തടഞ്ഞു. ഇത് വീണ്ടും സംഘര്‍ഷത്തിനിടയാക്കി. തിരികെപ്പോകാമെന്ന്​ സമ്മതിച്ചതോടെ പൊലീസ്​ ഇവരുമൊത്ത്​ മുണ്ടക്കയം പൊലീസ്​ സ്​റ്റേഷനിൽ തിരി​കെയെത്തി. ഇതറിഞ്ഞ്​ ബി.ജെ.പി പ്രവർത്തകർ സ്​റ്റേഷനുമുന്നിലെ റോഡ്​ ഉപരോധിച്ച്​ നാമജപ സമരം നടത്തി. തിരികെ നാട്ടിലേക്കുപോകാൻ തയാറാണെന്ന്​ ബിന്ദുവും കൂട്ടുകാരും അറിയ​ിച്ചതനുസരിച്ച്​ വൈകീട്ട്​ 3.30ന്​ വാഹനത്തില്‍ കയറ്റിയതോടെ വീണ്ടും സംഘര്‍ഷാവസ്ഥയായി. ശരണംവിളികളോടെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. ഉന്തും തള്ളുമായതോടെ പൊലീസ്​ ബലംപ്രയോഗിച്ച്​​ പ്രവര്‍ത്തകരെ നീക്കി. പിന്നീട്​ വൻ പൊലീസ്​ അകമ്പടിയോടെ ഇൗരാറ്റുപേട്ടയിലേക്ക്​ കൊണ്ടുപോയി.

വഴി തടസ്സപ്പെടുത്തിയതിന്​ കസ്​റ്റഡിയിലെടുത്തവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്​ ബി.ജെ.പി പ്രവർത്തകർ സ്​റ്റേഷനിലേക്ക്​ ഇരച്ചുകയറാന്‍ ശ്രമം നടത്തിയത് പൊലീസ് തടഞ്ഞതും ഉന്തും തള്ളുമുണ്ടാക്കി. പിന്നീട് നേതാക്കളും പൊലീസും ചര്‍ച്ച നടത്തി ഇവരെ വിട്ടയച്ചു. പൊലീസ് ജീപ്പ്​ തടഞ്ഞതിനും പൊലീസിന്​ പരിക്കേല്‍ക്കാനിടയായ സംഭവത്തില്‍ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുമാണ്​ അഞ്ച്​ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ചു കേസെടുത്തത്​. യുവതിക്കൊപ്പമുണ്ടായിരുന്നവരെക്കുറിച്ചും പൊലീസ്​ അന്വേഷിക്കുന്നുണ്ട്​. അയ്യപ്പനെക്കുറിച്ച്​ അശ്ലീലമായ രീതിയില്‍ ബിന്ദു ഫേസ്ബുക്കില്‍ പോസ്​റ്റിട്ടത്​ വിവാദമായിരുന്നു.

സ്​ത്രീ പ്രവേശനം സാധ്യമായില്ല; ശബരിമല നടയടച്ചു
ശബരിമല: സുപ്രീംകോടതി അനുവദിച്ചിട്ടും സ്​ത്രീ പ്രവേശനം സാധ്യമാകാതെ ആറുദിവസം നീണ്ട തുലാമാസപൂജകൾ പൂർത്തിയാക്കി ശബരിമലയിൽ നടയടച്ചു. ഇതോടെ സ്​ത്രീ പ്രവേശന വിരുദ്ധ പ്രക്ഷോഭങ്ങളും ഇനി മലയിറങ്ങും. വ്രതം നോറ്റെത്തിയ ഭക്​തകൾ മുതൽ ആക്​ടിവിസ്​റ്റുകളായ വനിതകൾവരെ എത്തിയെങ്കിലും പ്രക്ഷോഭകാരികളുയർത്തിയ എതിർപ്പുമൂലം പതിനെട്ടാംപടി കയറാനായില്ല. നടയടച്ച തിങ്കളാഴ്​ചയും ഒരു യുവതി ക്ഷേത്രദർശനത്തിന്​ ശ്രമിച്ചെങ്കിലും അവർ 35 കി.മീ. അകലെ പ്ലാപ്പള്ളിയിൽ വനമേഖലയിൽ തടയപ്പെട്ടു. നടതുറന്ന 17മുതൽ ഇതുവരെ 30ഒാളം സ്​ത്രീകളാണ്​ ക്ഷേത്രദർശനം ആഗ്രഹിച്ച്​ എത്തിയത്​. നട അടച്ചെങ്കിലും നാട്ടിലാകെ സമരപരിപാടികൾ സംഘടിപ്പിക്കാനാണ്​ സമരരംഗത്തുള്ളവരുടെ ശ്രമം. കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ കാൽനടജാഥകളടക്കം സംഘടിപ്പിക്കാനാണ്​ ഇടതുപക്ഷ ശ്രമം. പ്രക്ഷോഭങ്ങളും വാദപ്രതിവാദങ്ങളും ഇനിയും കെട്ടടങ്ങില്ലെന്നാണ്​ വ്യക്​തമാകുന്നത്​.

ചിത്തിര ആട്ടവി​േശഷത്തിനായി ശബരിമല നട നവംബർ അഞ്ചിനു തുറക്കും. പൂജകൾ പൂർത്തിയാക്കി ആറിന്​ അടക്കും. മണ്ഡല-മകരവിളക്ക്​ തീർ​ഥാടനത്തിനായി നവംബർ 16ന്​ വൈകീട്ടാണ്​ നടതുറക്കുക. അന്നുമുതൽ 65 ദിവസം തുടർച്ചയായി നടതുറന്നിരിക്കും. കോടിക്കണക്കിന്​ തീർ​ഥാടകരാകും ഇൗ ദിവസങ്ങളിൽ എത്തുക. അന്ന്​ സ്​ത്രീകൾ വലിയ​േതാതിൽ എത്താനുള്ള സാധ്യതയുണ്ട്​. അതിനു മുമ്പ്​ വിഷയത്തിൽ സമവായം ഉണ്ടാകുന്നില്ലെങ്കിൽ ഇത്തവണ തീർഥാടനകാലം മുഴുവൻ സമരവേലിയേറ്റങ്ങൾക്ക്​ സന്നിധാനം സാക്ഷിയാകും.

കോട്ടയം സ്വദേശിനി ബിന്ദു​ എന്ന യുവതി തിങ്കളാഴ്​ച ക്ഷേത്രദർശനം നടത്താൻ സംരക്ഷണം ആവശ്യപ്പെട്ട്​ എരുമേലി പൊലീസ്​ സ്​റ്റേഷനിൽ എത്തിയിരുന്നു. ഇവരുമായി പൊലീസ്​ പ്ലാപ്പള്ളിവരെയെത്തിയപ്പോഴേക്കും ഒരുകൂട്ടം ആൾക്കാരെത്തി തടഞ്ഞു. തുടർന്ന്​ യുവതിയുമായി പൊലീസ്​ മടങ്ങി. തിങ്കളാഴ്​ച അനിഷ്​ടസംഭവങ്ങൾ ഒന്നും പമ്പയിലും സന്നിധാനത്തും ഉണ്ടായില്ല. ദേവസ്വം ബോർഡ്​ പ്രസിഡൻറി​​​െൻറ ആറന്മുളയിലെ വസതിയിലേക്ക്​ തിങ്കളാഴ്​ച മഹിള മോർച്ച മാർച്ച്​ നടത്തി. തുലാമാസപൂജക്ക്​ ശേഷം തിങ്കളാഴ്​ച രാത്രി പത്തിനാണ്​ നടയടച്ചത്​. ദേവപ്രശ്‌നപരിഹാരക്രിയകളുടെ ഭാഗമായി പന്തളം കൊട്ടാരം നടത്തിയ വിളിച്ചുചൊല്ലി പ്രായശ്ചിത്ത ചടങ്ങുകള്‍ തിങ്കളാഴ്​ച രാവിലെ സന്നിധാനത്ത്​ നടന്നു. വൈകീട്ട് ദീപാരാധനക്കുശേഷം പടിപൂജ ഉണ്ടായിരുന്നു. രാത്രി പത്തിന് വിഗ്രഹത്തിൽ ഭസ്മാഭിഷേകം നടത്തി യോഗദണ്ഡും ജപമാലയും അണിയിച്ച ശേഷം​ ഹരിവരാസനം പാടിയാണ് നടയടച്ചത്. വൈകീട്ട് ആറുവരെ മാത്രമേ തീർഥാടകര്‍ക്ക് പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് പ്രവേശനം ഉണ്ടായിരുന്നുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newsmalayalam news onlinekerala online newsDalit Activist Bindu
News Summary - Sabarimala Women Entry Dalit Activist Bindu -Kerala News
Next Story