Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല കേസ് ഫെബ്രുവരി...

ശബരിമല കേസ് ഫെബ്രുവരി ആറിന് സുപ്രീംകോടതിയിൽ

text_fields
bookmark_border
ശബരിമല കേസ് ഫെബ്രുവരി ആറിന് സുപ്രീംകോടതിയിൽ
cancel

ന്യൂഡൽഹി: ശബരിമലയിൽ 10നും 50നുമിടയിൽ പ്രായമുള്ള സ്​ത്രീകൾക്ക്​ പ്രവേശനത്തിന്​ അനുമതി നൽകിയ വിധിക്കെതിരെ സമർപ്പിച്ച പുനഃപരി​േശാധനാ ഹരജികൾ സുപ്രീംകോടതി ഫെബ്രുവരി ആറിന്​ പരിഗണിക്കും. ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച്​ തുറന്ന കോടതിയിലാണ്​ പുനഃപരി​േശാധനാ ഹരജി കേൾക്ക​ുക.

നേരത്തേ വിധിപറഞ്ഞ അഞ്ചംഗ ബെഞ്ചിൽ മുൻ ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്രക്ക്​ പകരം നിലവിലുള്ള ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയി വരുന്നുവെന്ന മാറ്റം മാത്രമാണുള്ളത്​. അന്ന്​ ഒന്നിനെതിരെ നാല്​ ജഡ്​ജിമാരുടെ ഭൂരിപക്ഷത്തിനായിരുന്നു ശബരിമലയിൽ സ്​ത്രീപ്രവേശനം അനുവദിച്ച്​ വിധി വന്നത്​.

ഭൂരിപക്ഷ വിധിയോട്​ വിയോജിച്ച്​ പ്രവേശനം അരുതെന്ന്​ വിലക്കിയ ജസ്​റ്റിസ്​ ഇന്ദു മൽഹോത്രയും പുനഃപരി​േശാധനാ ഹരജി പരിഗണിക്കുന്ന ബെഞ്ചിലുണ്ടാകും. ജനുവരി 22ന് തുറന്ന കോടതിയില്‍ പരിശോധിക്കുമെന്നും സ്​ത്രീപ്രവേശന വിധി സ്​റ്റേ ചെയ്യില്ലെന്നും സുപ്രീംകോടതി നേരത്തേ വ്യക്​തമാക്കിയിരുന്നു. എന്നാൽ, അന്നേ ദിവസം ജസ്​റ്റിസ്​ ഇന്ദു മൽഹോത്ര കോടതിയിൽ ഹാജരില്ലാതിരുന്നതു​ മൂലം കേസ്​ മാറ്റിവെക്കുകയായിര​ുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSabarimala Women Entry Casekerala online newspleassupreme court
News Summary - Sabarimala Women Entry case- Supreme Court will hear pleas on February 6- Kerala news
Next Story