Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ്​ തന്ത്രപരമായി...

പൊലീസ്​ തന്ത്രപരമായി ആശുപത്രിയിലെത്തിച്ചു, എന്തുവന്നാലും ശബരിമലയിലേക്ക്​ പോകും -ബിന്ദു

text_fields
bookmark_border
പൊലീസ്​ തന്ത്രപരമായി ആശുപത്രിയിലെത്തിച്ചു, എന്തുവന്നാലും ശബരിമലയിലേക്ക്​ പോകും -ബിന്ദു
cancel

ഗാന്ധിനഗർ (കോട്ടയം): പൊലീസ്​ തന്ത്രപരമായി ആശുപത്രിയിൽ എത്തിച്ചതാണെന്നും എന്തുവന്നാലും ശബരിമലയിലേക്ക്​ പേ ാകുമെന്നും ബിന്ദു. ശബരിമലയിൽനിന്ന്​ തിരിച്ചിറങ്ങി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെ പ്രതികരിക്കു കയായിരുന്നു അവർ. മലകയറുന്നതിനിടെ വിശ്രമത്തിനായി കൊണ്ട​ുപോകുന്നുവെന്ന്​ പറഞ്ഞാണ്​ തന്നെയും കനകദുർഗയെയും ആശ ുപത്രിയിൽ പ്രവേശിപ്പിച്ചത്​. പരിശോധയിൽ രോഗവും ക്ഷീണവും ഇല്ലെന്ന്​ ഡോക്​ടർമാർ സ്ഥിരീകരിച്ചു. കനകദുർഗക്ക് ​ മലകയറിയതി​​​െൻറ ശാരീരിക അസ്വസ്​ഥത മാത്രമാണുള്ളത്​. അതിനാൽ പൊലീസുതന്നെ ശബരിമലയിലേക്ക്​ തിരികെ​ െകാണ്ടുപേ ാകണം. ഇക്കാര്യവും പൊലീസ്​ സുരക്ഷയും ആവശ്യപ്പെട്ട്​​ കത്ത്​ നൽകിയിട്ടുണ്ട്​. ശബരിമലയിൽ തങ്ങൾക്കുനേരെ പ്രതിഷ േധിച്ചത്​ യഥാർഥ ഭക്തരല്ല. പൊലീസ്​ ഇടപെട്ടിരുന്നെങ്കിൽ ദർശനം സാധ്യമാകുമായിരുന്നു. ആശുപത്രിയിൽ നിന്ന്​ ഇറങ്ങ ിയ ഉടൻ ശബരിമലയിലേക്ക്​ പോകുമെന്നും അവർ പറഞ്ഞു.

യുവതികളെ തിരിച്ചിറക്കിയത്​ മന്ത്രിയു​െടയും ബോർഡി​​​െ ൻറയും ഇടപെടലിലൂടെ
തിരുവനന്തപുരം: തിങ്കളാഴ്ച ശബരിമല ദര്‍ശനത്തി​െനത്തിയ രണ്ട്​ യുവതികളെ തിരിച്ചിറക്കിയത ിനുപിന്നിൽ ദേവസ്വം ബോർഡി​​​െൻറയും മന്ത്രി കടകംപള്ളി സുരേന്ദ്ര​​​െൻറയും ഇടപെടൽ. യുവതികൾ എത്തുന്ന വിവരം ആരാഞ്ഞപ്പോൾതന്നെ അവർ തിരിച്ചിറങ്ങുമെന്ന മറുപടിയായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ്​ പ്രസിഡൻറ്​ എ. പത്മകുമാറിൽ നിന്നുണ്ടായത്​.

എന്നാൽ, അവർ പൊലീസ്​ സുരക്ഷയിൽ ശബരിമലയിലേക്ക്​ നീങ്ങിയപ്പോൾ പ്രസിഡൻറ്​ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഡി.ജി.പി ലോക്​നാഥ്​ബെഹ്​റ എന്നിവരുമായി ബന്ധപ്പെട്ടു. യുവതികളെ സാഹചര്യം പറഞ്ഞ് മനസ്സിലാക്കാന്‍ പൊലീസ്​ ശ്രമിക്കുന്നുണ്ടെന്നായിരുന്നു​ കടകംപള്ളി സുരേന്ദ്ര​​​െൻറ ആദ്യപ്രതികരണം. പമ്പ മുതല്‍ സന്നിധാനം വരെ ഒന്നര ലക്ഷത്തോളം ഭക്തരുണ്ട്. പ്രശ്‌നങ്ങളുണ്ടായാല്‍ ഭക്​​തരെ ബാധിക്കുമെന്നതിനാലാണ്​ പൊലീസിന് യുവതികളെ പിന്തിരിപ്പിക്കേണ്ടിവരുന്നതെന്നും കടകംപള്ളി പറഞ്ഞു.

ഇതിനിടെ, യുവതികൾ സന്നിധാനത്ത്​​ എത്തുന്ന സാഹചര്യമുണ്ടായി. സ്ഥിതി രൂക്ഷമാകുമെന്ന്​ തിരിച്ചറിഞ്ഞ മന്ത്രി ഡി.ജി.പി ഉൾപ്പെടെയുള്ളവർക്ക്​ നിർ​േദശം നൽകുകയായിരുന്നു. അങ്ങനെയാണ്,​ യുവതികളെ അനുനയിപ്പിച്ച്​ മലയിറക്കിയത്​. ശബരിമലയിൽ സംഘർഷാവസ്​ഥ സൃഷ്​ടിക്കാൻ സർക്കാറിന്​ ഉദ്ദേശ്യമില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെയും ദേവസ്വംബോർഡി​​​െൻറയും ഇടപെടലിലൂടെ സർക്കാർ സ്​പോൺസർ ചെയ്​താണ്​ യുവതികളെ ശബരിമലയിൽ എത്തിക്കുന്നതെന്ന ആരോപണത്തി​​​െൻറ മുനയൊടിക്കാനും സർക്കാറിന്​ സാധിച്ചു.

യുവതികളെ തടഞ്ഞത്​ അഞ്ചിടത്ത്​
ശബരിമല: അപ്പാച്ചിമേട് മുതൽ മരക്കൂട്ടം വരെ 300 മീറ്റർ ഭാഗത്ത് അഞ്ചിടത്താണ് പ്രതിഷേധക്കാർ യുവതികളെ തടഞ്ഞത്. തുടർന്ന് പൊലീസ് വലയം തീർത്ത്​ ശബരീപീഠത്ത് ക്യൂ കോംപ്ലക്സിലൂടെ ഇവരെ കടത്തിവിടുകയായിരുന്നു. ചന്ദ്രാനന്ദൻ റോഡി​​​െൻറ തുടക്കത്തിലും തീർഥാടകർ യുവതികളെ തടയാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ തള്ളിനീക്കി വഴിയൊരുക്കി. തുടർന്ന് സന്നിധാനത്തിന് ഒന്നേകാൽ കിലോമീറ്റർ അകലെ​െവച്ച് ശരണം വിളിച്ച് യുവതികളെ പിന്തുടർന്നവരും ദർശനത്തിന് ശേഷം മടങ്ങിയവരും ചേർന്ന് വൻ ജനക്കൂട്ടം റോഡിൽ ഉപരോധം തീർത്ത്​ തടഞ്ഞു നിർത്തുകയായിരുന്നു.

ഇതോടെ ഒരടി മുന്നോട്ട് പോകാൻ യുവതികൾക്ക് കഴിഞ്ഞില്ല. സമീപ​െത്ത കസേരകളിൽ ഇവരെ ഇരുത്തിയ ശേഷം ചുറ്റും വനിത പൊലീസും അതിന് പുറമെ ദ്രുതകർമ സേന, സ്​ട്രൈക്കർ ഫോഴ്സ് എന്നിവരുൾ​െപ്പടെ വൻ പൊലീസ് സംഘവും നിലയുറപ്പിച്ചു. ചന്ദ്രാനന്ദൻ റോഡി​​​െൻറ വശത്തും തിട്ടക്ക്​ മുകളിലും നിന്ന്​ നൂറുകണക്കിന് തീർഥാടകർ ശരണം വിളികളുമായി തമ്പടിച്ചു. റോഡി​​​െൻറ മറുവശം വലിയ കൊക്കയാണ്. അതിനാൽ പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നീക്കുന്നതും ലാത്തിച്ചാർജ് നടത്തുന്നതും വലിയ ദുരന്തത്തിന്​ വഴിവെക്കുമെന്ന ഭീതി പൊലീസിനുമുണ്ടായി.

പൊലീസ് നടപടിക്കിടെ വലതുവശത്തെ ബാരിക്കേഡ്​ തകർന്ന് ആളുകൾ കൊക്കയിൽ വീണാൽ പുല്ലുമേട് ദുരന്തം പോലെ ആളപായം ഉണ്ടാകാനുള്ള സാധ്യതകൂടി കണക്കിലെടുത്താണ്​ പൊലീസ് ധിറ​ുതിപിടിച്ച് വലിയൊരു നടപടിക്ക് മുതിരാതിരുന്നത്. ഡി.ഐ.ജി സേതുരാമൻ സ്ഥലത്തെത്തി ബിന്ദു, കനകദുർഗ എന്നിവരുമായി ചർച്ച നടത്തി സന്നിധാനത്തേക്ക് പോയാൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രതിഷേധങ്ങളും പ്രശ്നങ്ങളും ബോധ്യപ്പെടുത്തിയെങ്കിലും ആദ്യഘട്ട ചർച്ചയിൽ ഇവർ മടങ്ങിപ്പോകാൻ തയാറായില്ല. ഇതിനിടെ യുവതികളിൽ ഒരാൾക്ക് ദേഹാസ്വാസ്​ഥ്യം ഉണ്ടായതിനെ തുടർന്ന് ആംബുലൻസിൽ പമ്പയിൽ എത്തിക്കുകയും അവിടെനിന്ന്​ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ കൊണ്ടുപോവുകയുമായിരുന്നു.

ശബരിമല ദർശനത്തിനു വീണ്ടും വരും -ആദിവാസി നേതാവ് അമ്മിണി
കോട്ടയം: ശബരിമല ദർശനത്തിനു​ വീണ്ടും വരുമെന്ന്​​ ആദിവാസി വനിതാ പ്രസ്​ഥാനം സംസ്ഥാന പ്രസിഡൻറ്​ അമ്മിണി. സുരക്ഷ ആവശ്യപ്പെട്ട്​ ജില്ല പൊലീസ്​ മേധാവി ​എസ്​. ഹരിശങ്കറുമായി കൂടിക്കാഴ്​ച നടത്തിയശേഷം മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അവർ.

പൊലീസ്​ സുരക്ഷയിൽ പമ്പവരെ എത്തിക്കാമെന്ന ഉറപ്പിൽ ഞായറാഴ്​ച യാത്രതിരിച്ചെങ്കിലും എരുമേലിയിൽനിന്ന്​ മടങ്ങേണ്ടിവന്നു. പിന്മാറ്റം ആവർത്തിക്കരുതെന്നും സന്നിധാനംവരെ സുരക്ഷവേണമെന്നും അവർ ആവ​ശ്യപ്പെട്ടു. സുരക്ഷ ഉറപ്പുനൽകിയാൽ മണ്ഡലകാലത്തുതന്നെ ദർശനത്തിനു​ പോകും. ഇൗമാസം 27ന്​ മുമ്പ്​ സൗകര്യമൊരുക്കണമെന്നാണ്​ പറഞ്ഞത്​​. തീയതി ​അറിയിക്കാമെന്ന്​ പൊലീസ് പറഞ്ഞതിനാൽ​ വയനാട്ടിലേക്ക്​ മടങ്ങും. സുപ്രീംകോടതിവിധി നടപ്പാക്കുന്നതി​ൽ സർക്കാറിനു ​വീഴ്​ചയുണ്ടാ​െയന്ന്​ അമ്മിണി പറഞ്ഞു. ​

സുരക്ഷയൊരുക്കുമെന്ന്​ ജില്ല പൊലീസ്​ മേധാവി ഹരിശങ്കർ പറഞ്ഞു. എന്നാൽ, മണ്ഡലകാലത്ത് തന്നെ പോകണമെന്ന ആവശ്യം നടപ്പാക്കുന്നതിൽ​ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. തിരക്ക്​ കുറവുള്ള ദിവസങ്ങളിൽ ദർശന സൗകര്യമൊരുക്കാനാണ്​ ​െപാലീസ്​ ആലോചിക്കുന്നതെന്നാണ്​ അറിയുന്നത്​. യാത്ര രഹസ്യമാക്കണമെന്നും മാധ്യമങ്ങളെ അറിയിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്​. പ്രചാരണം നൽകിയാൽ പ്രക്ഷോഭകർ സംഘടിക്കുകയും യാത്ര തടസ്സമാകുകയും ചെയ്യും. അടുത്ത മൂന്നുദിവസത്തിനകം ദർശനം നടത്തണമെന്ന ആവശ്യം പൊലീസ്​ അംഗീകരിച്ചില്ല.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newsBinduPolice Protectionkanaka durgga
News Summary - sabarimala women entry; Bindu and kanaka durgga applied for police protection -kerala news
Next Story