Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല ദർശനത്തിന്​...

ശബരിമല ദർശനത്തിന്​ ബിന്ദു പന്തളത്ത് എത്തി; പ്രതിഷേധക്കാർ സംഘടിച്ചതോടെ മടങ്ങി

text_fields
bookmark_border
bindhu-ammini
cancel

പന്തളം: ശബരിമല ദർശനത്തിനായി പന്തളത്ത് എത്തിയ ആക്ടിവിസ്​റ്റ്​ ബിന്ദു അമ്മിണി പ്രതിഷേധക്കാർ സംഘടിച്ചതോടെ ശ്ര മം ഉപേക്ഷിച്ചു മടങ്ങി. സുപ്രീംകോടതി വിധി‍‍യെത്തുടർന്ന്‌ ശബരിമലയിൽ ദർശനം നടത്തിയയാളാണ്​ ഇവർ. വീണ്ടും ദർശനത്തി ന് എത്തുമെന്ന അഭ്യൂഹം നിലനിൽക്കുമ്പോഴാണ് വ്യാഴ്യാഴ്ച രാത്രി 11ഓടെ സുഹൃത്ത്​ അഡ്വ. സുമിരാജ​​​െൻറ വീട്ടിൽ എത്തിയത്.

അർധരാത്രിയോടെയാണ് എത്തിയതെങ്കിലും അകമ്പടി പൊലീസുകാരുടെ സാന്നിധ്യം കാരണം വിവരം അപ്പോൾ തന്നെ നാട്ടുകാർ അറിഞ്ഞു. വെള്ളിയാഴ്ച രാവിലെ മുതൽ ശബരിമല കർമസമിതി പ്രവർത്തകരും സ്ഥലത്ത് സംഘടിച്ചു. ഇതോടെ കൂടുതൽ പൊലീസുമെത്തി. ഹൈകോടതിയിൽനിന്ന്​ പൊലീസ് സംരക്ഷണം നേടാൻ ശ്രമം നടക്കുന്നതായ അഭ്യൂഹവും പടർന്നു.

ശബരിമല നട അടച്ചതിനുശേഷം മാത്രമേ തിരിച്ചുപോകൂവെന്ന് നിലപാടെടുത്ത ബിന്ദു പ്രതിഷേധക്കാരുടെ എണ്ണം കൂടിയതോടെ മടങ്ങാൻ തീരുമാനിക്കുകയായിരുന്നതായാണ് വിവരം. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ സംസാരിച്ചതി​​​െൻറ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച ഉച്ചക്ക്​ ഒന്നോടെ ചേർത്തലക്ക് പോകാൻ അവർ തയാറായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newsSabarimala NewsBindhu Ammini
News Summary - Sabarimala Women Entry Bindhu Ammini -Kerala News
Next Story