Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമല അക്രമം; ഇതുവരെ 2825 ഒാളം പേർ അറസ്​റ്റില്‍

text_fields
bookmark_border
  • കൃത്യം കണക്ക്​ പറയാതെ പൊലീസ്
ശബരിമല അക്രമം; ഇതുവരെ 2825 ഒാളം പേർ അറസ്​റ്റില്‍
cancel

തിരുവനന്തപുരം: ശബരിമലയിലെ സ്​ത്രീപ്രവേശനവുമായി ബന്ധപ്പെട്ട അക്രമങ്ങളിലും പ്രതിഷേധപരിപാടികളിലും പ​െങ്കടുത്തവരുടെ അറസ്​റ്റ്​ തുടരുന്നു. ശനിയാഴ്​ച വരെ 2825 പേരെ അറസ്​റ്റ്​ ചെയ്​തെന്ന്​ പൊലീസ്​ പറയു​േമ്പാഴും കൃത്യമായ കണക്ക്​ പുറത്തുവിട്ടിട്ടില്ല.

കടുത്ത അക്രമം കാട്ടിയവരെ കണ്ടെത്തിയാൽ മാത്രമേ ഇനി അറസ്​റ്റ് അടക്കം നടപടികൾ സ്വീകരിക്കാൻ പാടുള്ളൂവെന്നും ഡി.ജി.പി നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ കസ്​റ്റഡിയിലുള്ളവർക്ക്​ ജാമ്യം ലഭിക്കാൻ ആവശ്യമായ നടപടികൾ പൊലീസ്​ സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

കൂട്ട അറസ്​റ്റിനെതിരെ സമൂഹത്തി​​െൻറ പലഭാഗത്തുനിന്നും വിമർശനം ഉയർന്ന സാഹചര്യത്തിലാണ്​ സർക്കാർ നിലപാട്​ മയപ്പെടുത്തിയത്. പമ്പ, നിലയ്​ക്കൽ തുടങ്ങിയ സ്​ഥലങ്ങളിൽ അക്രമം നടത്തുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തവർക്ക്​ 13 ലക്ഷം രൂപ വരെ കെട്ടി​െവച്ചാൽ മാത്രമേ ജാമ്യം ലഭിക്കുകയുള്ളൂ.

ശനിയാഴ്​ച 661 പേർകൂടി അറസ്​റ്റിലായതായാണ്​ വിവരം. എന്നാൽ, 24 മുതല്‍ വെള്ളിയാഴ്​ചവരെ 2164 പേരെ അറസ്​റ്റ്​ ചെയ്തിരുന്നു. തിരുവനന്തപുരം റേഞ്ചില്‍ 117 കേസുകളിലായി 634 പേരെയും, കൊച്ചി റേഞ്ചില്‍ 115 കേസുകളിലായി 833 പേരെയും, തൃശൂര്‍ റേഞ്ചില്‍ 124 കേസുകളിലായി 754 പേരെയും കണ്ണൂര്‍ റേഞ്ചില്‍ 139 കേസുകളിലായി 604 പേരെയുമാണ്​ അറസ്​റ്റ്​ ചെയ്തത്​.

സംഘ്​പരിവാര്‍ സംഘടനകളിലെ പ്രവര്‍ത്തകരാണ് അറസ്​റ്റിലായവരിലേറെയും. ജില്ല പൊലീസ് മേധാവികളുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ സജീവമായാണ്​ പരിശോധന നടത്തുന്നത്​. ഒാരോ ദിവസത്തെയും നടപടികള്‍ ജില്ല പൊലീസ് മേധാവികൾ അവലോകനം ചെയ്യുന്നുണ്ട്. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ടും കൈമാറുന്നുണ്ട്.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sabarimala Women entry arrest-Kerala news
Next Story