Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തൊട്ടടുത്ത ക്ഷേത്രത്തിൽ പോകാത്തവർ മല കയറാൻ വരുന്നു -മാളികപ്പുറം മേൽശാന്തി
text_fieldsbookmark_border
സന്നിധാനം: ശബരിമലയിൽ വിശ്വാസികളുടെ ധർമ സമരമാണ് നടക്കുന്നതെന്ന് മാളികപ്പുറം മേൽശാന്തി അനീഷ് നമ്പൂതിരി. സവർണതയും ഫ്യൂഡലിസവും പറയുന്നത് വിശ്വാസികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനാണ്. അയ്യപ്പനെ കാണാനെത്തുന്നവർ മതവും ജാതിയും നോക്കി വരുന്നവരല്ലെന്നും മേൽശാന്തി പറഞ്ഞു.
ഇപ്പോൾ ശബരിമലയിൽ എത്താൻ ശ്രമിക്കുന്നത് അടുത്തുള്ള ക്ഷേത്രങ്ങളിൽ പോലും പോകാത്തവരാണ്. ചിലർ ചാനലിലൂടെ പേരെടുക്കാൻ എത്തുന്നവരാണ്. ആചാരങ്ങൾ മുറകെ പിടിക്കണം. ഭക്തനാണെങ്കിൽ അയ്യപ്പനെ കാണാൻ സാധിക്കുമെന്നും അനീഷ് നമ്പൂതിരി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
