Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമല സ്ത്രീ പ്രവേശനം: ഒരുക്കങ്ങൾ ദേവസ്വം ബോർഡ്​ ഹൈകോടതിയിൽ അറിയിക്കും

text_fields
bookmark_border
ശബരിമല സ്ത്രീ പ്രവേശനം: ഒരുക്കങ്ങൾ ദേവസ്വം ബോർഡ്​ ഹൈകോടതിയിൽ അറിയിക്കും
cancel

കൊച്ചി: സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ ഒരുക്കുന്ന സൗകര്യങ്ങളെ കുറിച്ച്​ ദേവസ്വം ബോർഡ് ഇന്ന് ഹൈകോടതിയെ അറിയിച്ചേക്കും. സ്ത്രീകൾക്ക് മാത്രമായി ശൗചാലയം ഒരുക്കുമെന്നത് അടക്കമുള്ള വിവരങ്ങൾ ബോർഡ് കോടതിയിൽ ബോധിപ്പിക്കും. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനായി ശബരിമലയിൽ എന്തെല്ലാം സൗകര്യങ്ങൾ ഒരുക്കിയെന്ന് ഹൈകോടതി സർക്കാരിനോട് കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു.

സ്​ത്രീ ഭക്തരുടെ സുരക്ഷക്കായി രൂപീകരിക്കുന്ന പ്രത്യേക കോർ കമ്മിറ്റിയിൽ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയെ ഉൾപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഇക്കാര്യത്തിലും നിലപാട് അറിയിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sabarimala woman entry- Devaswam Board - High Court - Kerala news
Next Story