തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ശബരിമല വിഷയമാക്കുമെന്ന് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം ര ാജശേഖരൻ. മതസ്വാതന്ത്ര്യവും ആരാധനാസ്വാതന്ത്ര്യവുമാണ് ഇതുവഴി ഉന്നയിക്കപ്പെടുന്നത്. ശബരിമല ഒരു നിമിത്തം മാത ്രമാണ്. ഇന്ന് ശബരിമലയിലാണെങ്കിൽ നാളെ മലയാറ്റൂർ പള്ളിയിലോ ബീമാ പള്ളിയിലോ ഇതുപോലെ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആരാധനാ സ്വാതന്ത്ര്യത്തിെൻറയും ആചാരത്തിെൻറയും വിശ്വാസത്തിെൻറയും പ്രശ്നമാണിത്. അവ സംരക്ഷിക്കപ്പെടണമെന്ന ജനങ്ങളുടെ വികാരം തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഉയർത്തി പിടിക്കുമെന്നും വിഷയം ഉന്നയിക്കാതിരിക്കുന്നത് ഒളിച്ചോട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല വിഷയം തെരെഞ്ഞടുപ്പിൽ ഉന്നയിക്കാൻ പാടില്ലെന്ന വാദഗതി അടിസ്ഥാന രഹിതമാണ്. അത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ തന്നെ ലംഘനമാണ്. ജനാധിപത്യം നിലനിൽക്കുന്ന ഇൗ രാജ്യത്ത് അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസർക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുമെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി.