Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല നട ശനിയാ​ഴ്​ച...

ശബരിമല നട ശനിയാ​ഴ്​ച അടക്കും 

text_fields
bookmark_border
ശബരിമല നട ശനിയാ​ഴ്​ച അടക്കും 
cancel

പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​ന് സ​മാ​പ​നം കു​റി​ച്ച് ശ​ബ​രി​മ​ല ന​ട ശ​നി​യാ​​ഴ്​​ച അ​ട​ക്കും. ശ​നി​യാ​​ഴ്​​ച പ​ന്ത​ളം രാ​ജ​പ്ര​തി​നി​ധി​ക്ക്​ മാ​ത്ര​മാ​ണ് ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​ന​ത്തി​ന് അ​നു​വാ​ദം. അ​ന്ന് രാ​വി​ലെ അ​ഭി​ഷേ​ക​ത്തി​നു​ശേ​ഷം രാ​ജ​പ്ര​തി​നി​ധി അ​യ്യ​പ്പ​നെ ദ​ർ​ശി​ക്കും. തു​ട​ർ​ന്ന് ഹ​രി​വ​രാ​സ​നം പാ​ടി ന​ട അ​ട​ക്കും. പി​ന്നീ​ട് പ​തി​നെ​ട്ടാം​പ​ടി​ക്ക് താ​ഴെ മേ​ൽ​ശാ​ന്തി​ക്ക് പ​ണ​ക്കി​ഴി കൈ​മാ​റും. വ്യാ​ഴാ​ഴ്​​ച രാ​ത്രി മാ​ളി​ക​പ്പു​റം മ​ണി​മ​ണ്ഡ​പ​ത്തി​ൽ​നി​ന്ന് ശ​രം​കു​ത്തി​യി​ലേ​ക്ക് എ​ഴു​ന്ന​ള്ള​ത്ത് ന​ട​ക്കും. വെ​ള്ളി​യാ​ഴ്​​ച രാ​ത്രി കു​രു​തി ന​ട​ക്കും. മാ​ളി​ക​പ്പു​റ​ത്താ​ണ് കു​രു​തി. ഇ​തി​​​െൻറ ഭാ​ഗ​മാ​യി മ​ണി​മ​ണ്ഡ​പ​ത്തി​ൽ ക​ള​മെ​ഴു​ത്ത് ന​ട​ക്കു​ന്നു​ണ്ട്. കു​ന്ന​യ്ക്കാ​ട്ട് കു​ടും​ബ​ത്തി​ലെ ര​തീ​ഷ് കു​മാ​ർ, ജ​യ​കു​മാ​ർ, അ​ജി​ത് കു​മാ​ർ എ​ന്നി​വ​രാ​ണ് എ​ട്ടു വ​ർ​ഷ​മാ​യി ഈ ​ച​ട​ങ്ങ് ന​ട​ത്തു​ന്ന​ത്. ശ​നി​യാ​ഴ്​​ച ന​ട അ​ട​ച്ച​ശേ​ഷം തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ മ​ട​ക്ക​യാ​ത്ര ആ​രം​ഭി​ക്കും. മ​ട​ങ്ങി​വ​രും​വ​ഴി 21ന് ​പെ​രു​നാ​ട് ക​ക്കാ​ട്ട് കോ​യി​ക്ക​ൽ ശാ​സ്താ​ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹ​ത്തി​ൽ തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ ചാ​ർ​ത്തും. 22ന് ​വൈ​കീ​ട്ട് ആ​റ​ന്മു​ള​യി​ൽ ത​ങ്ങും. 23ന് ​രാ​വി​ലെ പ​ന്ത​ള​ത്ത് തി​രി​കെ എ​ത്തും. തു​ട​ർ​ന്ന് തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ കൊ​ട്ടാ​രം അ​ധി​കൃ​ത​രെ തി​രി​കെ ഏ​ൽ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsMandalakalam 2017Sabarimala News
News Summary - Sabarimala will Close on Saturday - Kerala News
Next Story