ശബരിമല: വെര്‍ച്വല്‍ ക്യൂവഴി എത്തിയവർ 3.37 ലക്ഷം
text_fieldsശബരിമല: മണ്ഡലകാല തീർഥാടനം ആരംഭിച്ച ശേഷം വെര്‍ച്വല്‍ ക്യൂവില്‍ ബുധനാഴ്ച വൈകീട്ട് നാലുവരെ 3,36,955 തീര്‍ഥാടകര്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. നവംബര്‍ 29നാണ് ഏറ്റവും കൂടുതല്‍ പേര് ദര്‍ശനം നടത്തിയത്. അന്ന് 28,934 ഭക്തര്‍ എത്തി.
കേരള പൊലീസിെൻറ പ്രത്യേക വെബ്സൈറ്റിലൂടെയാണ് ക്യൂ നിയന്ത്രിക്കുന്നത്. ഓണ്‍ലൈൻ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന രേഖയുമായി വേണം അനുവദിച്ച സമയത്ത് പമ്പയില്‍ ക്യൂവില്‍ പ്രവേശിക്കാന്‍. രജിസ്ട്രേഷന് സ്ലിപ് പരിശോധിച്ച് ഫോട്ടോ അടക്കം പുതിയ സ്ലിപ് സ്കാന്‍ ചെയ്ത് നല്‍കും. ഈ സ്ലിപ് സന്നിധാനത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് പ്രത്യേക ക്യൂവില്‍ കടത്തിവിടും. പമ്പ, മരക്കൂട്ടം, സന്നിധാനം എന്നിവിടങ്ങളില്‍ വെര്‍ച്വല്‍ ക്യൂ പരിശോധനക്ക് പ്രത്യേകം പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.
ശബരിമലയിൽ ഭക്തരെ ചൂഷണം െചയ്യാൻ അനുവദിക്കില്ലെന്ന് ഹൈകോടതി
കൊച്ചി: ശബരിമലയിൽ ഭക്തരെ ചൂഷണം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്ന് ഹൈകോടതി. മണ്ഡലകാലം ആകുന്നതോടെ സന്നിധാനത്തും പമ്പയിലും സമീപ പ്രദേശങ്ങളിലും ഇത്തരം പ്രവണതകൾ വർധിക്കുന്നതായി വിലയിരുത്തിയാണ് ഡിവിഷൻ െബഞ്ചിെൻറ നിരീക്ഷണം. സന്നിധാനത്തും പമ്പയിലും ഭക്ഷണ സാധനങ്ങളുടെ വില കൂട്ടണമെന്നാവശ്യപ്പെട്ട് ഹോട്ടലുടമകൾക്ക് വേണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
പത്തനംതിട്ട ജില്ല കലക്ടർ 2015ലെ നിരക്കനുസരിച്ചാണ് ഏകപക്ഷീയമായാണ് വില നിശ്ചയിച്ചതെന്ന് കാട്ടിയാണ് ഹരജിക്കാർ ഹൈകോടതിയെ സമീപിച്ചത്. കടകളുടെ ലൈസൻസ് ഫീസ്, ഭക്ഷണ സാധനങ്ങളുടെ ഉൽപാദനച്ചെലവ് എന്നിവയിലെ വർധന കണക്കിലെടുക്കാതെയാണ് ഭക്ഷണ വില നിശ്ചയിച്ചതെന്നാണ് ആരോപണം.
മണ്ഡല -മകരവിളക്ക് സീസൺ തുടങ്ങി 18 ദിവസം പിന്നിട്ടെന്നും ഇനിയെങ്ങനെയാണ് ഇടപെടാൻ കഴിയുകയെന്നും കോടതി ആരാഞ്ഞു. എല്ലാ വർഷവും ലേലത്തിൽ പിടിച്ച് കച്ചവടം നടത്തുന്നവർ എങ്ങനെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഭാഗമായെന്നും വാക്കാൽ േചാദിച്ചു. ഹരജി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
