ശബരിമല: വെര്‍ച്വല്‍ ക്യൂ ബുക്കിങ് 10 ലക്ഷം കഴിഞ്ഞു
text_fieldsപത്തനംതിട്ട: ശബരിമല ദർശനത്തിന് 10 ലക്ഷത്തിലധികം പേര് വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തുകഴിഞ്ഞതായി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്. 25,000 പേരാകും ദിവസേന ദര്‍ശനം നടത്തുക. 15.25 ലക്ഷം വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനാണ് അനുമതി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഇത്തവണയും ദര്‍ശനം വെര്‍ച്വല്‍ ക്യൂ വഴി ക്രമീകരിച്ചത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ പമ്പ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
വകുപ്പുകള്‍ ചെയ്യേണ്ട കാര്യങ്ങളും വിവിധ വകുപ്പുകള്‍കൂടി ചേര്‍ന്ന് ചെയ്യേണ്ട കാര്യങ്ങള്‍ക്കും ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കി മണ്ഡല മകരവിളക്ക് കാലത്തിനുമുമ്പ് പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ഇതര സംസ്ഥാനത്തുനിന്ന് വരുന്ന ഭക്തര്‍ക്ക് ഏഴ് ഇടത്താവളങ്ങള്‍ സ്ഥാപിക്കും. 470 കെ.എസ്.ആര്.ടി.സി ബസുകള്‍ ശബരിമല സര്‍വിസ് നടത്തും. ഇതില്‍ 140 ബസുകള്‍ നിലക്കല്‍ -പമ്പ ചെയിന്‍ സര്‍വിസ് നടത്തും.
നിലയ്ക്കലില്‍ ആരോഗ്യവകുപ്പ് കോവിഡ് പരിശോധനകേന്ദ്രം സ്ഥാപിക്കും. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി ശബരിമല ആശുപത്രികളും പ്രവര്‍ത്തിക്കും. അഞ്ച് എമര്‍ജന്‍സി മെഡിക്കല്‍ സെൻററും സ്ഥാപിക്കും. വണ്ടിപ്പെരിയാര്‍ സത്രത്തില്‍ ചെറുവിമാനം ഇറക്കാനുള്ള സൗകര്യം ഉടന്‍ ആരംഭിക്കുമെന്ന് വാഴൂര്‍ സോമന് എം.എല്‍.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

