Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭക്തർക്ക്​...

ഭക്തർക്ക്​ ആത്മവിശ്വാസം നൽകുന്ന വിധി - തന്ത്രി

text_fields
bookmark_border
ഭക്തർക്ക്​ ആത്മവിശ്വാസം നൽകുന്ന വിധി - തന്ത്രി
cancel

പത്തനംതിട്ട: ശബരിമലയിൽ യുവതീ പ്രവേശന വിധിക്കെതിരെ നൽകിയ പുനഃപരിശോധനാ ഹരജി സുപ്രീംകോടതിയുടെ വിശാലബെഞ്ചിന ്​ വിട്ടത്​ ഭക്തർക്ക്​ കൂടുതൽ ആത്മവിശ്വാസം നൽകുന്ന ഉത്തരവാ​ണെന്ന്​ ശബരിമല തന്ത്രി കണ്​ഠരര്​ രാജീവര്​. സുപ്രീ ംകോടതി വിധിയെ മാനിക്കുന്നു. പുനഃപരിശോധന ഹരജികൾ വിശാല ബെഞ്ച്​ പരിഗണിക്കുമെന്നത്​ കൂടുതൽ പ്രതീഷ നൽകുന്നുണ്ട്​്​. വിശ്വാസികൾക്ക്​ അനുകൂലമായ വിധിയുണ്ടാകുമെന്നാണ്​ പ്രതീക്ഷയെന്നും രാജീവര്​ പ്രതികരിച്ചു.

നിലവിലെ യുവതീ പ്രവേശന വിധിക്ക്​ സുപ്രീംകോടതി സ്​റ്റേ അനുവദിച്ചിട്ടില്ല. അതിനാൽ സ്​ത്രീകൾ പ്രവേശിക്കു​േമാ ​എന്ന്​ പറയാൻ കഴിയില്ല. അയ്യപ്പ ഭക്തരെ പ്രത്യേക വിഭാഗമായി കാണണമെന്ന കോടതി നിർദേശത്തിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു​.

മതവും നിയമവും കൂട്ടിക്കെട്ടാതെ ഭക്തരെ അവരുടെ വിശ്വാസവഴിയിൽ വിടുകയാണ്​ വേണ്ടതെന്നും തന്ത്രി അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsReview Petitionsabarimala verdictThantri
News Summary - Sabarimala verdict review petition -Thantri- Kerala news
Next Story