Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല: വിധിയിൽ വെള്ളം...

ശബരിമല: വിധിയിൽ വെള്ളം ചേർക്കില്ലെന്ന്​ മുഖ്യമന്ത്രി

text_fields
bookmark_border
pinarayi-kerala news
cancel

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി അതേപടി നടപ്പാക്കുമെന്നും അതിൽ വെള്ളം ചേർക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്​തമാക്കി. സുപ്രീംകോടതി വിധി നടപ്പാക്കുന്നത്​ ദുർവാശിയല്ല. സർക്കാറിന്​ മുന്നിൽ മറ്റ്​ പോം വഴിയില്ല. അതേസമയം, വിശ്വാസികൾക്ക്​ സംരക്ഷണം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർവകക്ഷി ചർച്ചയിൽ പ്രതിപക്ഷവും ബി.ജെ.പിയും സ്വീകരിച്ച നിലപാട്​ സമാനമായിരുന്നു. ശബരിമല വിഷയത്തിൽ സർക്കാർ മുൻവിധി​േയാടെയാണ്​ സമീപിച്ചതെന്നാണ്​ ഇവരുടെ വാദം. എന്നാൽ കോടതി പറഞ്ഞത്​ നടപ്പാക്കുകയാണ്​ സർക്കാറി​​​​​​​െൻറ കടമ. സർക്കാറി​​​​​​​െൻറ അഭിപ്രായം വ്യത്യസ്​തമാണെങ്കിലും അത്​ അങ്ങനെയായിരിക്കും.

യോഗം കഴിഞ്ഞ ശേഷം പ്രതിപക്ഷ നേതാവ്​ യോഗം ബഹിഷ്​കരിക്കുന്നുവെന്ന്​ അറിയിച്ചു. പലതും ശരിയായ നടപടിയല്ലെന്ന്​ ബി.ജെ.പി അധ്യക്ഷൻ പി.എസ്​ ശ്രീധരൻ പിള്ളയും പറഞ്ഞു. അതിലപ്പുറം പ്രശ്​നങ്ങളൊന്നും യോഗത്തിലുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താസ​േമ്മളനത്തിൽ അറിയിച്ചു.

യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട്​ ഒരു ക്രമീകരണം ഉണ്ടാക്കാം എന്നതു മാത്രമേ സർക്കാറിന്​ ചെയ്യാൻ സാധിക്കൂ. ചില പ്രത്യേക ദിവസങ്ങൾ യുവതികൾക്കായി മാറ്റിവെക്കാനും മറ്റും പറ്റും. അത്​ ശബരിമലയുമായി ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്​ത്​ തീരുമാനിക്കാം. അത്​ യോഗത്തിൽ അറിയിക്കുകയും ചെയ്​തു. എന്നാൽ ഇതിനോട്​ യോജിക്കാൻ ബി.ജെ.പിക്കും യു.ഡി.എഫിനും സാധിച്ചിട്ടില്ല. നിയമവാഴ്​ചയുള്ള ഒരു രാജ്യം എന്ന നിലക്ക്​ ഇതല്ലാതെ ഒരു നിലപാട്​ സർക്കാറിന്​ സ്വകീരിക്കാനാകില്ല. വിശ്വാസികളെ അംഗീകരിക്കുന്ന സർക്കാർ തന്നെയാണ്​ ഇത്​. വിശ്വാസങ്ങൾക്കപ്പുറമാണ്​ മൗലിക അവകാശമെന്ന്​ സുപ്രീംകോടതി ഒാർമപ്പെടുത്തിയിട്ടുണ്ട്​. അത്​ വിശ്വാസികളും മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspinarayisabarimala women entrymalayalam news
News Summary - Sabarimala: Verdict Implements - Kerala News
Next Story