Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅയ്യപ്പഭക്തസംഗമം...

അയ്യപ്പഭക്തസംഗമം സവർണകൂട്ടായ്​മയായി, പ​െങ്കടുക്കാതിരുന്നത്​ മഹാഭാഗ്യം -വെള്ളാപ്പള്ളി

text_fields
bookmark_border
അയ്യപ്പഭക്തസംഗമം സവർണകൂട്ടായ്​മയായി, പ​െങ്കടുക്കാതിരുന്നത്​ മഹാഭാഗ്യം -വെള്ളാപ്പള്ളി
cancel

കോട്ടയം: അയ്യപ്പഭക്തസംഗമം സവർണ കൂട്ടായ്മയായി മാറിയെന്നും ക്ഷണിച്ചിട്ടും പ​െങ്കടുക്കാതിരുന്നത്​ മഹാഭാഗ്യമ ായെന്നും എസ്​.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഏറ്റുമാനൂരിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക ്കുകയായിരുന്നു അദ്ദേഹം.ആത്മീയതയുടെ മറവില്‍ ചിലർ രാഷ്​ട്രീയം കളിക്കുകയാണ്​. സവർണ വിഭാഗങ്ങളുടെ ഐക്യമാണ് തിരുവ നന്തപുരത്തെ അയ്യപ്പഭക്തസംഗമത്തിലുണ്ടായത്​. പിന്നാക്കവിഭാഗങ്ങളുടെ പ്രാതിനിധ്യമൊന്നും അവിടെയുണ്ടായില്ല. പ ങ്കെടുത്തിരുന്നെങ്കിൽ അത് ത​​​െൻറ നിലപാടിനു വിരുദ്ധമാകുമായിരുന്നുവെന്നും കെണിയിൽ വീണുപോകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ ദര്‍ശനം നടത്തിയ സ്ത്രീകളുടെ തെറ്റായ വിവരം കോടതിയില്‍ കൊടുത്തത്​ വലിയ വീഴ്ചയായി. അത് ചീത്തപ്പേരുണ്ടാക്കി. കൃത്യമായി പരിശോധിച്ചാകണം ഇത്തരം പട്ടിക തയാറാക്കേണ്ടത്​. ശബരിമല വിഷയത്തിൽ മുതലെടുപ്പിനു പലരും ശ്രമിച്ചു. എന്നാല്‍, നേട്ടമുണ്ടാക്കാനായത് ബി.ജെ.പിക്കാണ്​. ഇത്​ ലോക്​സഭ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്ക​ുമോയെന്ന്​ പറയാനാകില്ല. വനിതാ മതിൽ വിജയിച്ചെങ്കിലും തൊട്ടടുത്ത ദിവസം യുവതികളെ കയറ്റിയതോടെ മതിൽ പൊളിഞ്ഞു.

ശബരിമല വിഷയത്തിൽ ഉപദേശികൾ നൽകുന്ന ഉപദേശങ്ങൾ നന്നായി പരിശോധിച്ചശേഷം വേണം സർക്കാർ നടപ്പാക്കാൻ. ഇക്കാര്യത്തിൽ സര്‍ക്കാര്‍ ഒരുകുറ്റവും ചെയ്തിട്ടില്ല. ആര് ഭരണത്തിലിരുന്നാലും കോടതിവിധി നടപ്പാക്കാനേ കഴിയൂ. അതേ ചെയ്​തിട്ടുള്ളൂ. എന്നാൽ, അത് ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്താൻ സർക്കാറിനു സാധിച്ചില്ല. മറുഭാഗത്തിന് അവസരം വളരെയേറെ മുതലെടുക്കാനും സാധിച്ചു.

രാഷ്​ട്രീയമായി ശബരിമല വിഷയത്തെ ഉപയോഗപ്പെടുത്താൻ രാഷ്​ട്രീയ പാർട്ടികൾ ശ്രമിച്ചിട്ടുണ്ട്. ഭക്തിയല്ല, രാഷ്​ട്രീയം തന്നെയാണ് തങ്ങൾക്കുള്ളതെന്ന് ബി.ജെ.പി അധ്യക്ഷൻ ശ്രീധരൻപിള്ളയും പറഞ്ഞിട്ടുണ്ട്. ശബരിമല വിഷയത്തിൽ ഹിന്ദുത്വ അജണ്ട മുന്നോട്ടുവെച്ച് നേട്ടമുണ്ടാക്കാൻ ബി.ജെ.പിക്കായി​. വരുന്ന പാർലമ​​െൻറ്​ തെരഞ്ഞെടുപ്പുവരെ അവർ ഇതുമായി മുന്നോട്ടുപോകും. എന്നാൽ, തെരഞ്ഞെടുപ്പ്​ അടുക്കുമ്പോൾ ഇപ്പോൾ ഒപ്പമുള്ള ആരൊക്കെ ഉണ്ടാകുമെന്ന് കണ്ടറിയാമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vellappally natesankerala newsmalayalam newsSabarimala News
News Summary - sabarimala vellappally Natesan -Kerala News
Next Story