You are here

ശബരിമല യുവതിപ്രവേശനം നിരാശജനകം -വെള്ളാപ്പള്ളി

00:27 AM
03/01/2019

ആലപ്പുഴ: രാത്രിയുടെ മറവിൽ അവിശ്വാസികളായ ആക്​ടിവിസ്​റ്റുകൾ  ശബരിമല സന്നിധാനത്ത്​ എത്തിയതും പൊലീസ്​ സുരക്ഷയൊരുക്കിയതും അങ്ങേയറ്റം നിരാശജനകമാണെന്ന്​ എസ്​.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി ​നടേശൻ. പരിപാവനമായ ശബരിമല സന്നിധാനം വിശ്വാസികൾക്കുള്ള ഇടമാണ്​. അവിടെ ആക്​ടിവിസ്​റ്റുകൾക്ക്​ സ്​ഥാനമില്ല. സുപ്രീംകോടതി വിധി നിരാശജനകമാണെന്നും യോഗം എന്നും വിശ്വാസികൾക്കൊപ്പമാണെന്നും നേരത്തേ വ്യക്​തമാക്കിയിട്ടുണ്ടെന്ന്​ അദ്ദേഹം​ പ്രസ്​താവനയിൽ പറഞ്ഞു.

Loading...
COMMENTS