Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.ഡി.എഫ് വ്യാഴാഴ്ച...

യു.ഡി.എഫ് വ്യാഴാഴ്ച കരിദിനം ആചരിക്കും; സെക്രട്ടറിയേറ്റിലേക്ക്​ മാര്‍ച്ച്

text_fields
bookmark_border
യു.ഡി.എഫ് വ്യാഴാഴ്ച കരിദിനം ആചരിക്കും; സെക്രട്ടറിയേറ്റിലേക്ക്​ മാര്‍ച്ച്
cancel

തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ ഒളിപ്പിച്ചുകടത്തി ആചാരലംഘനം നടത്തി ഭക്തജനങ്ങളുടെ വിശ്വാസങ്ങള്‍ക്ക് മുറിവേൽപിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. സെക്രട്ടേറിയറ്റ് പടിക്കലേക്ക്​ മാര്‍ച്ചും ധര്‍ണയും നടത്തും. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ​െബഹനാന്‍ ആണ് ഇക്കാര്യമറിയിച്ചത്. അക്രമ സമരങ്ങളോട് ‍യോജിപ്പില്ലെന്നും യു.ഡി.എഫ് സമരം സമാധാനപരമായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ആചാരം ലംഘിച്ച് യുവതികളെ ശബരിമലയില്‍ ദര്‍ശനം നടത്തിക്കുമെന്ന മുഖ്യമന്ത്രിയുടെ ദുര്‍വാശി നടപ്പാക്കിയതിലൂടെ കോടിക്കണക്കിന് അയ്യപ്പഭക്തരുടെ മനസ്സില്‍ ഉണങ്ങാത്ത മുറിവാണ് സൃഷ്​ടിക്കപ്പെട്ടതെന്ന് ചെന്നിത്തല ആരോപിച്ചു. ഇതിനു കേരള സമൂഹം മാപ്പുനല്‍കില്ല. പുനഃപരിശോധന ഹരജി വാദം കേള്‍ക്കാനിരിക്കെ ഇതു ചെയ്തത് ധിക്കാരമാണ്. ഇരുമുടിക്കെട്ടില്ലാതെയും വ്രതാനുഷ്ഠാനമില്ലാതെയും ദേവസ്വംമന്ത്രിയുടെ ഭാഷയിൽ, ആക്ടിവിസ്​റ്റുകളെയാണ് പൊലീസ് എത്തിച്ചത്.

യുവതികളിലൊരാള്‍ മാവേലിസ്​റ്റോറിലെ സി.ഐ.ടി.യു യൂനിയന്‍ നേതാവുമാണ്. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. നേരത്തേ ശബരിമലയിലെത്തി ദര്‍ശനം നടത്താന്‍ കഴിയാതെ മടങ്ങിയ ഈ യുവതികള്‍ പൊലീസ്​ സംരക്ഷണയിലായിരുന്നു എന്നാണ് വിവരം. മതില്‍ കെട്ടിയതുതന്നെ ആചാരം ലംഘിക്കാനായിരു​െന്നന്ന്​ തെളിഞ്ഞിരിക്കുകയാണ്. എല്ലാ മതവിഭാഗങ്ങളുടെയും വിശ്വാസങ്ങള്‍ക്കെതിരായ വെല്ലുവിളിയാണിത്. ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് യു.ഡി.എഫ് നേതൃത്വം നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFkerala newsmalayalam newsSabarimala News
News Summary - sabarimala UDF -Kerala News
Next Story