Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല: ആദിവാസി...

ശബരിമല: ആദിവാസി സംഘടനകൾ പ്രക്ഷോഭത്തിന്

text_fields
bookmark_border
ശബരിമല: ആദിവാസി സംഘടനകൾ പ്രക്ഷോഭത്തിന്
cancel

േകാ​ട്ട​യം: ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ൽ ആ​ദി​വാ​സി-​ദ​ലി​ത്​​-​മ​ല​യ​ര​യ​ർ​ക്കു​ള്ള അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​ൻ സ​മ​ര​ത്തി​നൊ​രു​ങ്ങി ആ​ദി​വാ​സി സം​ഘ​ട​ന​ക​ൾ. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ഭാ​വി പ​രി​പാ​ടി​ക​ൾ ആ​ലോ​ചി​ക്കാ​ൻ തി​രു​ന​ക്ക​ര ശ്രീ​നാ​രാ​യ​ണ സാം​സ്​​കാ​രി​ക​സ​മി​തി ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന ദ​ലി​ത്​-​ആ​ദി​വാ​സി-​ജ​നാ​ധി​പ​ത്യ ക​ൺ​വെ​ൻ​ഷ​നി​ലാ​ണ്​ തീ​രു​മാ​നം.

ആ​ർ.​എ​സ്.​എ​സും ബി.​ജെ.​പി​യും ശ​ബ​രി​മ​ല​യെ സം​ഘ​ർ​ഷ ഭൂ​മി​യാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ഇ​ത്​ ത​ട​യാ​ൻ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടി​നോ​ട്​ യോ​ജി​ച്ച്​ പ്ര​വ​ർ​ത്തി​ക്കും. ആ​ദി​വാ​സി​ക​ളു​ടെ അ​വ​കാ​ശ​വും ആ​ചാ​ര​രീ​തി​ക​ളും പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ന​വം​ബ​ർ നാ​ലി​ന്​ എ​റ​ണാ​കു​ള​ത്ത്​ വി​പു​ലീ​ക​ര​ണ ക​ൺ​വെ​ൻ​ഷ​നും ഡി​സം​ബ​ർ ഒ​ന്നി​ന്​ എ​രു​മേ​ലി​യി​ൽ പ്ര​ക്ഷോ​ഭ ക​ൺ​വെ​ൻ​ഷ​നും ന​ട​ത്തും.

ശ​ബ​രി​മ​ല​യു​ടെ എ​ല്ലാ അ​വ​കാ​ശ​ങ്ങ​ളും യ​ഥാ​ർ​ഥ ഉ​ട​മ​ക​ളാ​യ ആ​ദി​വാ​സി​ക​ൾ​ക്ക്​ വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന്​ വി​ഷ​യം അ​വ​ത​രി​പ്പി​ച്ച ആ​ദി​വാ​സി ഗോ​ത്ര​മ​ഹാ​സ​ഭ ക​ൺ​വീ​ന​ർ എം. ​ഗീ​താ​ന​ന്ദ​ൻ പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യു​ടെ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളി​ൽ അ​വ​സാ​ന​വാ​ക്ക് ത​ന്ത്രി​യു​ടേ​താ​ണെ​ന്ന​ത് ക​ള്ള​ക്ക​ഥ​യാ​ണ്.

പ്രാ​ചീ​ന​കാ​ലം മു​ത​ൽ ശ​ബ​രി​മ​ല​യി​ലെ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത്​ ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളാ​യ മ​ല​യ​ര​യ​രും മ​ല​പ​ണ്ടാ​ര​ങ്ങ​ളു​മാ​ണ്. ഇ​വ​രാ​ണ് പൂ​ജ​ക​ൾ ചെ​യ്തി​രു​ന്ന​തെ​ന്ന് ശ​ബ​രി​മ​ല​യു​ടെ ച​രി​ത്ര​രേ​ഖ​ക​ളി​ൽ പ​റ​യു​ന്നു​ണ്ട്. അ​വ ക​ണ്ടെ​ത്താ​ൻ ച​രി​ത്ര​കാ​ര​ന്മാ​രെ​യും ഗ​വേ​ഷ​ക​രെ​യും പു​രാ​വ​സ്തു വ​കു​പ്പി​നെ​യും ഉ​ൾ​പ്പെ​ടു​ത്തി പ​ഠ​നം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

മ​ല​യ​ര നേ​താ​വ്​ പ്ര​ഭാ​ക​ര​ൻ ക​ണ്ണാ​ട്ട്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഭൂ​അ​ധി​കാ​ര സം​ര​ക്ഷ​ണ​സി​മി​തി ചെ​യ​ർ​മാ​ൻ സ​ണ്ണി എം. ​ക​പി​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ദി​വാ​സി​ക​ളു​ടെ പ​ര​മ്പ​രാ​ഗ​ത രീ​തി​ക​ളെ​ക്കു​റി​ച്ച്​ എം.​െ​എ. ര​വീ​​​ന്ദ്ര​ൻ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു.

ആ​ദി​ജ​ന സ​ഭ ക​ൺ​വീ​നർ സി.​ജെ. ത​ങ്ക​ച്ച​ൻ, ഭൂ​സം​ര​ക്ഷ​ണ സ​മി​തി ജി​ല്ല ചെ​യ​ർ​മാ​ൻ പി.​ജെ. തോ​മ​സ്, മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.​സി. ച​ന്ദ്ര​ശേ​ഖ​ര​ൻ, ശി​വ​പ്ര​സാ​ദ് ഇ​ര​വി​മം​ഗ​ലം, ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സ​മി​തി അം​ഗം വി.​ഡി. ജോ​സ്, പി.​എം. വി​നോ​ദ്, പി.​ഡി. അ​നി​ൽ​കു​മാ​ർ, എം.​ഡി. തോ​മ​സ്, അ​ഡ്വ. കെ.​കെ. പ്രീ​ത, പി.​ജി. പ്ര​കാ​ശ്, വി. ​ജീ​വാ​ന​ന്ദ്, ഡോ. ​എ​ൻ. ശ​ശി​ധ​ര​ൻ, പി. ​കേ​ശ​വ​ദേ​വ്, വേ​ലാ​യു​ധ​ൻ, സു​ഗു​ണ​പ്ര​സാ​ദ്, ഡോ. ​ബി​ജു​ലാ​ൽ, സ​േ​ന്താ​ഷ്​​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strikekerala newstribal peoplemalayalam newsSabarimala News
News Summary - sabarimala; tribal people conducting strike -kerala news
Next Story