ശബരിമല: പൊലീസ് മൂന്നാം ബാച്ച് ചുമതലയേറ്റു
text_fieldsശബരിമല: മണ്ഡല ഉത്സവവുമായി ബന്ധപ്പെട്ട് സന്നിധാനത്ത് നിയോഗിച്ചിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മൂന്നാം ബാച്ച് ചുമതലയേറ്റു.
സ്പെഷല്‍ ഓഫിസര്‍ ആര്. ആദിത്യയുടെ നേതൃത്വത്തിലാണ് ഫേസ് സി ബാച്ച് ചുമതല ഏറ്റെടുത്തത്. ആര്.വിശ്വനാഥ അഡീഷനല്‍ സ്പെഷല്‍ ഓഫിസറും പൃഥ്വിരാജ് അസി. സ്പെഷല്‍ ഓഫിസറുമാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍നിന്നുള്ള 1345 പൊലീസുകാരാണ് സി ഫേസില്‍ ഡ്യൂട്ടിയിലുള്ളത്. സന്നിധാനത്തെ ശ്രീ ശാസ്താ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചുമതല ഒഴിയുന്ന സ്പെഷല്‍ ഓഫിസര്‍ ഡോ. ശ്രീനിവാസ് പുതിയ ബാച്ചിനുള്ള നിര്‍ദേശങ്ങള്‍ നല്കി. പമ്പയിലും മൂന്നാം ബാച്ച് ശനിയാഴ്ച ചുമതലയേറ്റു. സ്പെഷല്‍ ഓഫിസര്‍ ഷാജി സുഗുണനാണ് ചുമതല. അങ്കിത് അശോകനാണ് അഡീഷനല്‍ സ്പെഷല്‍ ഓഫിസര്‍. 633 പൊലീസുകാരാണ് ഡ്യൂട്ടിയിലുണ്ടാവുക. 29 വരെയാണ് പുതിയ ബാച്ചിന് സുരക്ഷ ചുമതലയുള്ളത്.
